HOME
DETAILS
MAL
പൊലിസിനെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
backup
January 05 2019 | 04:01 AM
കോഴിക്കോട്: കോന്നാട് ബീച്ചില്‍ പരിശോധന നടത്തിയ പൊലിസ് സംഘത്തെ അക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
വെസ്റ്റ്ഹില്‍ കുറുവന്റകംപറമ്പ് പത്മനാഭത്തില്‍ ശ്യാംകുമാര്‍ (23)ആണ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായത്. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ സി.പി.ഒ രതീഷിനെ ശ്യാംകുമാര്‍ ആക്രമിക്കുകയായിരുന്നു.
പരുക്കേറ്റ രതീഷ് പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."