HOME
DETAILS

ജീവനക്കാരെ പിണറായി സര്‍ക്കാര്‍ അവിശ്വസിക്കുന്നു: ഉമ്മന്‍ചാണ്ടി

  
backup
January 12 2020 | 03:01 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95

 

 

തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച പണം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ലെന്ന് മുന്‍ മുഖ്യന്ത്രി ഉമ്മന്‍ചാണ്ടി. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ 34ാം സംസ്ഥാന സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ രണ്ടരമാസം മാത്രം ബാക്കിനില്‍ക്കെ പദ്ധതി പൂര്‍ത്തീകരണത്തിന് പണമില്ലാത്ത അവസ്ഥയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.
ജനങ്ങള്‍ക്കും നാടിനും നന്മ ചെയ്യാന്‍ താല്‍പര്യമില്ലാത്ത ഒരു സര്‍ക്കാര്‍ ഇതിന് മുന്‍പ് കേരളം ഭരിച്ചിട്ടില്ല. വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ബജറ്റില്‍ വകയിരുത്തിയ തുക പോലും നല്‍കാന്‍ ധനകാര്യവകുപ്പിന് കഴിയുന്നില്ല. ട്രഷറി തുറക്കുന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രമാണ്. ജീവനക്കാരുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുകയാണ് ഒരു സര്‍ക്കാരിന്റെ കടമ. എന്നാല്‍ ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ അവരെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കായി ദ്രോഹിക്കുകയാണ് എല്‍.ഡി.എഫ് ചെയ്യുന്നത്.
ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിയുടെ നിറം നോക്കാതെ ജീവനക്കാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രവര്‍ത്തിച്ച സംഘടനയെന്ന നിലയ്ക്കാണ് കെ.ജി.ഒ.യു അടയാളപ്പെടുത്തപ്പെടുകയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കുട്ടനാടില്‍ നൊബേല്‍ സമ്മാനജേതാവിനെ തടഞ്ഞത് സാമൂഹിക വിരുദ്ധരാണെന്ന് ആദ്യംപറഞ്ഞ മന്ത്രി കേസില്‍ സി.പി.എമ്മുകാരെ അറസ്റ്റ് ചെയ്ത ശേഷവും ഖേദപ്രകടനം നടത്താന്‍ തയാറായിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യമര്യാദ കാറ്റില്‍പ്പറത്തി രാഷ്ടീയ അജണ്ട നടപ്പിലാക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. വിമലന്‍ അധ്യക്ഷനായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എം.പി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം ഹസന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, മുന്‍ മന്ത്രി കെ. ബാബു, അനില്‍ അക്കര എം.എല്‍.എ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago