ഇന്ത്യ സ്കില്‍സ് കേരള 2020: ജില്ലാതല മത്സരങ്ങള്‍ 15ന് തുടങ്ങും
.
തിരുവനന്തപുരം: യുവജനങ്ങളുടെ നൈപുണ്യമേളയായ ഇന്ത്യ സ്കില്‍സ് കേരള 2020ന്റെ ജില്ലാതല മത്സരങ്ങള്‍ ഈ മാസം 15 മുതല്‍ 20 വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തും. 16,293 മത്സരാര്‍ഥികളാണ് 14 ജില്ലകളിലുമായി 42 സ്കില്ലുകളില്‍ മാറ്റുരയ്ക്കുക. തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള വ്യാവസായിക പരിശീലന വകുപ്പിന്റെയും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെയും (കെയ്സ്) സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
മേഖലാ മത്സരങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി ജനുവരി 27 മുതല്‍ 31 വരെയും സംസ്ഥാന മത്സരങ്ങള്‍ ഫെബ്രുവരി 22 മുതല്‍ 24 വരെ കോഴിക്കോട് സ്വപ്ന നഗരിയിലുമാണ് നടക്കുക. മുന്‍വര്‍ഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 സ്കില്ലുകളിലാണ് മത്സരങ്ങള്‍ നടത്തിയത്. ദേശീയ മത്സരങ്ങളില്‍ മുന്നിലെത്തുന്നവര്‍ക്ക് ചൈനയിലെ ഷാങ്ഹായില്‍ നടക്കുന്ന വേള്‍ഡ് സ്കില്‍സ് മേളയിലും പങ്കെടുക്കാം.
കൂടാതെ ഇന്ത്യ സ്കില്‍സ് കേരളയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് അന്‍പതിനായിരം രൂപയും ഫൈനലില്‍ എത്തുന്നവര്‍ക്ക് പതിനായിരം രൂപയും ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 9496327045.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."