HOME
DETAILS

പച്ചവിരിച്ച് കാത്തിരിപ്പുണ്ട് റാണിപുരം

  
backup
January 12 2020 | 04:01 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d

 


'Potery is the spontaneous overflow of powerful emotions recollected in TRANQUILITY'

കാവ്യത്തിന് വില്യം വേഡ്‌സ്‌വെര്‍ത്ത് നല്‍കിയ നിര്‍വചനമാണ്. പ്രശാന്തതയില്‍ ഓര്‍മയിലേക്കെത്തുന്ന ശക്തമായ വികാരങ്ങളുടെ നൈസര്‍ഗികമായ കുത്തൊഴുക്കാണ് കാവ്യം എന്ന് പരിഭാഷപ്പെടുത്താം.
ഏതൊരു സാധാരണക്കാരനേയും കവിയാക്കുന്ന അത്തരമൊരു പ്രശാന്തതയും മനോഹാരിതയുമാണ് റാണിപുരം മലനിരകളില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം മലനിരകള്‍ കാസര്‍കോട് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് മാനംമുട്ടെ നില്‍ക്കുന്നത്.
ട്രക്കിങ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ് റാണിപുരം. മൂന്നു കിലോമീറ്ററോളം വനത്തിന് നടുവിലൂടെയുള്ള ഇടവഴിയിലൂടെ ഒരു യാത്ര. ഒരു മണിക്കൂറോ അതിലധികമോ നടക്കണം മലമുകളില്‍ എത്താന്‍. മരങ്ങളുടെയും കാട്ടുവള്ളികളുടെയും തലോടലേറ്റ് പക്ഷികളുടെ പാട്ടും കേട്ട് നടക്കാം.
വന്യജീവികളുള്ള കടാണെങ്കിലും അവയെ കാണണമെങ്കില്‍ ഭാഗ്യം കൂടി വേണം. നടവഴിയിലൂടെ തന്നെ ആനത്താരയും ഉണ്ട്. വനത്തിന്റെ നിഗൂഢതയും സൗന്ദര്യവുമെല്ലാം ആസ്വദിച്ച് മലമുകളിലേക്കെത്തിയാല്‍ പച്ചപ്പട്ട് വിരിച്ച് സുന്ദരിയായി നില്‍ക്കുന്ന മലനിരകളാണ് സ്വീകരിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 1016 മീറ്റര്‍ ഉയരത്തിലാണ് റാണിപുരം കൊടിമുടിയുള്ളത്. അവിടെ വീശുന്ന തണുത്ത കാറ്റ് സഞ്ചാരികളുടെ മനസും കുളിര്‍പ്പിക്കും. മഴക്കാലത്താണെങ്കില്‍ വെള്ളക്കെട്ടുകളും കാണാം.

പ്രവേശന സമയം, ഫീസ്

ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി)യുടേയും വനം വകുപ്പിന്റെയും കീഴിലാണ് റാണിപുരം വിനോദസഞ്ചാര കേന്ദ്രമുള്ളത്. റാണിപുരം മലനിരകളിലേക്ക് എല്ലാ ദിവസവും പ്രവേശനമുണ്ട്. രാവിലെ മുതല്‍ തന്നെ സഞ്ചാരികള്‍ ഇവിടേക്ക് എത്തിത്തുടങ്ങും. വൈകുന്നേരം നാല് മണി കഴിഞ്ഞാല്‍ പ്രവേശനമില്ല. 30 രൂപയാണ് പ്രവേശന ഫീസ്. പ്ലാസ്റ്റിക്കുകളൊന്നും കാട്ടിനകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല. കുപ്പിവെള്ളം കൊണ്ടുപോവുകയാണെങ്കില്‍ 20 രൂപ പ്രവേശന കവാടത്തില്‍ നിന്ന് വാങ്ങും. തിരികെയിറങ്ങുമ്പോള്‍ കുപ്പി അവിടെയേല്‍പ്പിച്ചാല്‍ കൊടുത്ത തുക തിരികെ ലഭിക്കും. വനത്തില്‍ വലിയതോതില്‍ പ്ലാസ്റ്റിക് കുന്നുകൂടാന്‍ തുടങ്ങിയപ്പോഴാണ് വനം വകുപ്പ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത്.

താമസം

താമസിക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യങ്ങളുമുണ്ട് റാണിപുരത്ത്. രണ്ട് കോട്ടേജുകളും എട്ടോളം റൂമുകളുമുണ്ട്. റൂമുകളില്‍ രണ്ട് പേര്‍ക്കും ഒരു കോട്ടേജില്‍ രണ്ട് കുടുംബത്തിനും താമസിക്കാം.
റൂട്ട് ഇങ്ങനെ
കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാതയിലെ പനത്തടി ടൗണില്‍ നിന്ന് 9.5 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. കാഞ്ഞങ്ങാട്ട് നിന്ന് 45 കിലോമീറ്റര്‍ ദൂരമാണുള്ളത്. കാഞ്ഞാങ്ങാട്ടു നിന്ന് രാവിലെ 8 മണിക്കും ഉച്ചയ്ക്ക് 2.50നും കെ.എസ്.ആര്‍.ടി.സി ബസുണ്ട്. തിരിച്ച് രാവിലെ 9.50നും വൈകുന്നേരം 5 മണിക്കുമാണ് കെ.എസ്.ആര്‍.ടി.സി ബസുള്ളത്. പനത്തടിയിലെത്തുന്നവര്‍ക്ക് അവിടെ നിന്ന് ടാക്‌സി പിടിച്ചും റാണിപുരത്തെത്താം. കര്‍ണാടകയില്‍ നിന്ന് വരുന്നവര്‍ക്ക് മടിക്കേരി- വാഗമണ്ഡലം- പാണത്തൂര്‍ വഴി 100 കിലോമീറ്റര്‍ സഞ്ചരിക്കണം. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 107 കിലോമീറ്ററും മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന് 125 കിലോമീറ്ററും ആണ് ദൂരം. കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് 20 കിലോമീറ്ററും നീലേശ്വരം റെയില്‍വേസ്‌റ്റേഷനില്‍ നിന്ന് 30 കിലോമീറ്ററും ആണ് റാണിപുരത്തേക്കുള്ളത്.

ശ്രദ്ധിക്കേണ്ടത്

മഴക്കാലത്ത് അട്ടയുണ്ടാകുമെന്നതിനാല്‍ സുരക്ഷിതമായ പാദരക്ഷയും ഉപ്പും കരുതിയാല്‍ ഉപകാരമാവും. റാണിപുരത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് റെയ്ഞ്ചില്ലാത്തതിനാല്‍ അത് മുന്‍കൂട്ടി കണ്ടുവേണം പോകാന്‍. ചിലയിടങ്ങളില്‍ മാത്രം ബി.എസ്.എന്‍.എല്ലിന് റെയ്ഞ്ചുണ്ട്.

അടുത്തുള്ള
സഞ്ചാര കേന്ദ്രങ്ങള്‍

റാണിപുരത്ത് നിന്ന് 51 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രസിദ്ധമായ ബേക്കല്‍ കോട്ടയിലെത്താം. ബേക്കല്‍ കോട്ടയ്ക്ക് അടുത്ത് തന്നെയാണ് പള്ളിക്കര ബീച്ചും.
36 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലയോര പട്ടണമായ കൊന്നക്കാടിന് അടുത്തുള്ള കോട്ടഞ്ചേരി ഹില്‍സിലെത്താം. 20 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാലോമിലെ ചുള്ളിത്തട്ട് വെള്ളച്ചാട്ടം കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  17 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  17 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  17 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  17 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  17 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  17 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  17 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  17 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  17 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago