കൊടിയത്തൂര്‍ പഞ്ചായത്തിന് ജില്ലയില്‍ ഒന്നാം സ്ഥാനം
മുക്കം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യത്യസ്തവും ജനോപകാരപ്രദവുമായി നിരവധി പദ്ധതികള്‍ നടപ്പാക്കിയ കൊടിയത്തൂര്‍ പഞ്ചായത്തിന് ഇത്തവണ അര്‍ഹതക്കുള്ള അംഗീകാരമായി ജില്ലയില്‍ ഒന്നാം സ്ഥാനം. രൂക്ഷമായ ജലക്ഷാമം മുന്നില്‍കണ്ട് ജലസംരക്ഷണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയത്. മഴവെള്ള കൊയ്ത്ത്, പരമ്പരാകൃത ജലസ്രോതസുകളുടെ പുനരുദ്ധാരണം, ഭൂവികസനം, ഭവനപദ്ധതി സഹായം, ഹരിത കേരളം പദ്ധതിയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പ്രധാനമായും നടപ്പാക്കിയത്.
2015-2016 സാമ്പത്തിക വര്‍ഷം 1886 കുടുംബങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. 520 പേര്‍ തൊഴിലിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എല്ലാ തൊഴിലാളികള്‍ക്കും ശരാശരി 85 തൊഴില്‍ദിനങ്ങള്‍ നല്‍കാന്‍ പഞ്ചായത്തിനായി. കണ്ണൂരില്‍ നടന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല, സെക്രട്ടറി പി.പി രാജന്‍, തൊഴിലുറപ്പ് പദ്ധതി എന്‍ജിനീയര്‍ നുസ്രത്ത് എന്നിവര്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദില്‍നിന്ന് ട്രോഫി ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."