HOME
DETAILS
MAL
ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ചു; ഗതാഗതം തടസപ്പെട്ടു
backup
February 21 2017 | 05:02 AM
താമരശേരി: ചുരത്തില്‍ ലോറികള്‍ കൂട്ടിയിടിച്ചു. ഒന്നര മണിക്കൂറോളം ഭാഗികമായി ഗതാഗത തടസമുണ്ടായി.
ഇന്നലെ ഉച്ചയോടെ ചുരം ഒന്നാംവളവിനു താഴെയാണ് അപകടം. മൈസൂരില്‍ നിന്നു സിമന്റുമായി കോഴിക്കോട്ടേക്കു വരികയായിരുന്ന ലോറി നിയന്ത്രണംവിട്ട് എതിരേ വയനാട്ടിലേക്കു പോവുകയായിരുന്ന ലോറിയിലും കാറിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയെങ്കിലും യാത്രക്കാര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സിമന്റ് കയറ്റിയ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു. ഇതോടെ ചുരത്തിനു ഇരുപുറവും വാഹനങ്ങള്‍ കുടുങ്ങി. സ്ഥലത്തെത്തിയ പൊലിസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഏറെ പ്രയാസപ്പെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."