രാജ്യം കൂടെയുണ്ട്: ഐഷെ ഘോഷിനോട് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: നീതിക്കുവേണ്ടി ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നടത്തുന്ന പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് മുഖ്യമന്ത്രിയുമായി കേരള ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഐക്യദാര്‍ഢ്യം അറിയിച്ചത്. നിങ്ങള്‍ നടത്തുന്ന സമരവും നിങ്ങള്‍ക്ക് സംഭവിച്ചതും എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.
വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യമാണ് ജെ.എന്‍.യു കാഴ്ചവച്ചതെന്ന് കൂടിക്കാഴ്ച സംബന്ധിച്ച് പിന്നീട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുഷ്കുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ പ്രതിരോധത്തെ തീര്‍ത്തുകളയാമെന്നായിരുന്നു സംഘ്പരിവാറിന്റെ വ്യാമോഹം. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഐഷെ ഘോഷിന്റെ കണ്ണുകളിലുണ്ടെന്നും പിണറായി കുറിച്ചു.
സുധാന്വ ദേശ്പാണ്ഡെ രചിച്ച സഫ്ദര്‍ ഹഷ്മിയുടെ ജീവചരിത്രം ഹല്ലാ ബോല്‍ മുഖ്യമന്ത്രി ഐഷെയ്ക്ക് സമ്മാനിച്ചു. കേരളം നല്കിയ പിന്തുണയ്ക്ക് ഐഷെ നന്ദി അറിയിച്ചു.
മുഖ്യമന്ത്രിയുടെ നിലപാട് ജെ.എന്‍.യു സമരങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ടെന്നും ഐഷെ പ്രതികരിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥികളായ നിഖില്‍ വര്‍ഗീസ് മാത്യു, നിതീഷ് നാരായണന്, എസ്.എഫ്.ഐ ദേശീയ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."