കരിപ്പൂര്‍: പ്രവാസി കോണ്‍ഗ്രസ് സമരത്തിലേക്ക്
വടകര: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരേ ശക്തമായ ബഹുജന സമരം നടത്താന്‍ പ്രവാസി കോണ്‍ഗ്രസ് രംഗത്ത്.
റിപ്പയറിങ്ങിനായി അടച്ചിട്ട റണ്‍വേ സര്‍വിസ് ഉടന്‍ പുനരാരംഭിക്കുക, സീസണ്‍ സമയങ്ങളില്‍ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു പ്രവാസികളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് ആദ്യവാരം മുതല്‍ സമരരംഗത്തിറങ്ങാന്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
താലൂക്ക്തലത്തില്‍ 26, 27 തിയതികളില്‍ സമരപ്രഖ്യാപന കണ്‍വന്‍ഷനുകള്‍ നടത്തും. ജില്ലാ പ്രസിഡന്റ് കെ.കെ സീതി യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.എന്‍.എ അമീര്‍ അധ്യക്ഷനായി. ബാബു കരിപ്പാല, കെ.പി സുബൈര്‍, പ്രമോദ് കോട്ടപ്പള്ളി, പറമ്പത്ത് ദാമോദരന്‍, നജീബ് തിക്കോടി, അസീസ് കാപ്പാട്, കല്ലറ കുഞ്ഞമ്മദ്, ഷംസു കൊടുവള്ളി, നാസര്‍ മീത്തല്‍, രഞ്ജിത്ത് കണ്ണോത്ത്, കോവുമ്മല്‍ അമ്മദ്, സി.എച്ച് അറഫാത്ത്, ഷെമീര്‍ കൊമ്മേരി, ഷൈജു ചള്ളിയില്‍ സംസാരിച്ചു. റഷീദ് കെ.സി സ്വാഗതവും സോമന്‍ മാത്യത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."