HOME
DETAILS
MAL
പശ്ചിമേഷ്യയിലെ സമാധാന ദൂതന്...
backup
January 12 2020 | 04:01 AM
റിയാദ് : സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആല് സഈദിന്റെ നിര്യാണത്തോടെ പശ്ചിമേഷ്യക്ക് നഷ്ടമായത് ഊര്‍ജസ്വലതയോടെ പ്രശ്ന പരിഹാരത്തിന് ഓടിനടന്ന സമാധാന ദൂതനെ. ഇറാന്-യു.എസ് സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. സഊദിയും അയല്‍രാജ്യമായ യമനും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോഴും ഖത്തറിനെതിരെ ഉപരോധം കൈക്കൊണ്ടപ്പോഴും സമാധാന ദൂതുമായി കടന്നെത്തിയതും ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയതും സുല്‍ത്താന്‍ ഖാബൂസ് ആയിരുന്നു.
ഇറാനില്‍ തടവിലാക്കപ്പെട്ട അമേരിക്കക്കാരുടെയും അമേരിക്കയില്‍ കുടുങ്ങുന്ന പശ്ചിമേഷ്യന്‍ പൗരന്മാരുടെയും മോചനത്തിലും ഒമാന്‍ പങ്കു വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."