HOME
DETAILS

അക്രമം:രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചു എസ്.പിമാര്‍, ശകാരിച്ച് ഡി.ജി.പി

  
backup
January 05 2019 | 05:01 AM

djp-against-police-officers

 


തിരുവനന്തപുരം: സംഘ്പരിവാര്‍ തെരുവില്‍ അഴിഞ്ഞാടുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അവഗണിച്ചതില്‍ ഡി.ജി.പി ജില്ലാ പൊലിസ് മേധാവിമാരെ താക്കീത് ചെയ്തു.
ശബരിമല വിഷയത്തില്‍ കഴിഞ്ഞ ബുധനാഴ്ച ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് തൊട്ടടുത്ത ദിവസം പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വ്യാപക അക്രമം ഉണ്ടാകുമെന്നും കലാപത്തിനാണ് സംഘ്പരിവാര്‍ കോപ്പു കൂട്ടുന്നതെന്നും സംസ്ഥാന പൊലിസ് മേധാവിക്കു ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.


ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രദേശങ്ങളില്‍ സംഘ്പരിവാര്‍ പ്രതിഷേധങ്ങളില്‍ നേതൃത്വം നല്‍കുന്നവരെയും ബുധനാഴ്ച അക്രമങ്ങളില്‍ പങ്കെടുത്തവരെയും കരുതല്‍ തടങ്കലില്‍ എടുക്കണമെന്ന് പൊലിസ് മേധാവി എല്ലാ ജില്ലാ പൊലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ എസ്.പി ഒഴികെ മറ്റ് എസ്.പിമാര്‍ നിര്‍ദേശം അവഗണിച്ചു. കൂടാതെ ഹര്‍ത്താല്‍ ദിനത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, പാര്‍ട്ടി ഓഫിസുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം സുരക്ഷ ഒരുക്കണമെന്നതും പൊതുഗതാഗതത്തിനു തടസം നേരിടാതെ സര്‍വിസ് നടത്താന്‍ സുരക്ഷ ഒരുക്കണമെന്ന നിര്‍ദേശവും ജില്ലാ പൊലിസ് മേധാവിമാര്‍ പാലിച്ചില്ല.


അക്രമം ഉണ്ടാകുമെന്ന സൂചനയുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന് പൊലിസിനെ നിയോഗിച്ചില്ലെന്നും അറസ്റ്റിലാവാത്തവരാണ് സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയതെന്നുമാണ് ഡി.ജി.പിയുടെ വിലയിരുത്തല്‍.


ഇതേ തുടര്‍ന്നാണ് വീഴ്ച വരുത്തിയ ജില്ലാ പൊലിസ് മേധാവിമാരെ ഡി.ജി.പി താക്കീതു ചെയ്തത്. ഇനിയും വീഴ്ച തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്നും ഡി.ജി.പി പൊലിസ് മേധാവിമാരെ വിഡിയോ കോണ്‍ഫറന്‍സ് വഴി അറിയിച്ചു. ബി.ജെ.പി, സംഘ്പരിവാര്‍ സംഘടനകള്‍ കരുതിക്കൂട്ടി അക്രമം സൃഷ്ടിക്കുന്നുവെന്നാണ് പൊലിസിന്റെ നിഗമനം. ഇതിനെ എതിര്‍ക്കാനെന്ന പേരില്‍ സി.പി.എം ഇറങ്ങിയത് കലാപത്തിന് സമാന അവസ്ഥയായെന്നും വിലയിരുത്തുന്നു. അതിനാല്‍ തീവ്രത കുറഞ്ഞാലും രണ്ടു ദിവസമെങ്കിലും സംഘര്‍ഷ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതീവ ജാഗ്രതയും കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത പുലര്‍ത്തണമെന്നും ഡി.ജി.പി പൊലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Kerala
  •  2 months ago
No Image

കോഴിക്കോട് നടുവണ്ണൂരില്‍ 15കാരനെ കാണാതായതായി പരാതി

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന്‍ സിദ്ദിഖ്; നോട്ടിസ് നല്‍കി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം

Kerala
  •  2 months ago
No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago