HOME
DETAILS

ഏറനാടന്‍ ട്രോഫി: ഡയറക്ടേഴ്‌സ് ഇലവന്‍ ചാംപ്യന്മാര്‍

  
backup
January 05 2019 | 06:01 AM

eranad-cricket-directors-eleven-champion


പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ഏറനാടന്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡയറക്ടേഴ്‌സ് ഇലവന്‍ ചാംപ്യന്മാരായി. മില്ലേനിയം സ്റ്റാര്‍സിനെ 30 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഡയറക്ടേഴ്‌സ് ഇലവന്‍ കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഡയറക്ടേഴ്‌സ് ഇലവന്‍ നിശ്ചിത 15 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. ഡയറക്ടേഴ്‌സിന് വേണ്ടി ക്യാപ്റ്റന്‍ സജി സുരേന്ദ്രന്‍ 27 ഉം ശ്യാം ദര്‍ 22 ഉം റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മില്ലേനിയം സ്റ്റാര്‍ സിന് 15 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 33 റണ്‍സെടുത്ത മെല്‍വിന്‍ ഫിലിപ്പ് മാത്രമാണ് മില്ലേനിയം നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മൂന്ന് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മാമാസ് കെ ചന്ദ്രനാണ് ഡയറക്ടേഴ്‌സ് ഇലവന്റെ വിജയ ശില്‍പി. പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ തക്കാരത്തിന്റെയും മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും പെരിന്തല്‍മണ്ണ മൗലാനാ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

ടൂര്‍ണമെന്റിലെ മികച്ച താരമായി മില്ലേനിയം സ്റ്റാര്‍സിലെ മെല്‍വിന്‍ ഫിലിപ്പിനെയും മികച്ച ബൗളറായി മീഡിയ സ്‌ട്രൈക്കേഴ്‌സ് കേരളയുടെ അനില്‍ കുമാറിനെയും മികച്ച ബാറ്റ്‌സ്മാനായി മഹീന്ദ്ര മാസ്റ്റര്‍ ബ്ലാസ്റ്റേഴ്‌സിലെ ജോബി മാത്യുവിനെയും തിരഞ്ഞെടുത്തു.

സമ്മാനദാനച്ചടങ്ങില്‍ മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് കുമാര്‍, മൗലാനാ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ രാംദാസ്, മുന്‍ ക്രിക്കറ്റ് താരം അഫ്‌സല്‍ പങ്കെടുത്തു. സിനിമ, സീരിയല്‍ നടന്മാരും സംവിധായകരും മാധ്യമ പ്രവര്‍ത്തകരുമാണ് ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago
No Image

കാനഡ; ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണത്തിൽ സിഖ് ഫോർ ജസ്റ്റിസ് നേതാവ് അറസ്റ്റിൽ

International
  •  a month ago
No Image

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ 

Kerala
  •  a month ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago