ബിഹാറില്‍ സി.എ.എ നടപ്പാക്കില്ല: കേന്ദ്രത്തെ തള്ളി നിതീഷ് കുമാറും
ന്യൂഡല്‍ഹി: സി.എ.എക്കും എന്‍.ആര്സിക്കുമെതിരായ നിലപാട് വ്യക്തമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൗരത്വ ഭേദഗതി നിയമം പുനരാലോചിക്കണമെന്ന് ബി.ജെ.പി സഖ്യകക്ഷി ജെ.ഡി.യു നേതാവു കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയില്‍ വെച്ചാണ് അദ്ദേഹത്തിന്റെ നിര്‍ണയക പ്രഖ്യാപനം.
'സി.എ.എയില്‍ ചര്‍ച്ച ആവശ്യമാണ്. എല്ലാവരും ആവശ്യപ്പെടുകയാണെങ്കില് ഇത് സംബന്ധിച്ച് നിയമ സഭയില്‍ ചര്‍ച്ച നടത്തും. എന്നാല്‍ എന്‍.ആര്.സിയെ കുറിച്ച് ചോദ്യം പോലും ഉദിക്കുന്നില്ല. അതിന് യാതൊരു ന്യായീകരണവുമില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ആദ്യ സഖ്യകക്ഷി മുഖ്യമന്ത്രിയാവുകയാണ് നിതീഷ് കുമാര്‍.
എന്‍.ആര്.സിക്കും സി.എ.എക്കുമെതിരെ ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോറും രംഗത്തെത്തിയിരുന്നു. ബിഹാറില്‍ ഇത് രണ്ടും നടപ്പാക്കില്ലെന്ന് ഉറപ്പു തരുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."