HOME
DETAILS

ശബരിമല യുവതി പ്രവേശന വിവാദം: അക്രമണ സംഭവങ്ങളില്‍ പത്തുപേര്‍ പിടിയില്‍; എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

  
backup
January 05 2019 | 07:01 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b5

കരുനാഗപ്പള്ളി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ മറവില്‍ കരുനാഗപ്പള്ളിയില്‍ സംഘ്പരിവാര്‍ രണ്ടു ദിവസമായി നടത്തിയ ആക്രമണ സംഭവങ്ങളില്‍ 10പേര്‍ പൊലിസ് പിടിയിലായി.
ഇതില്‍ ആറ് പേരെ റിമാന്‍ഡ് ചെയ്തു. കരുനാഗപ്പള്ളിയില്‍ വ്യാപാര സ്ഥാപനങ്ങളിലും പൊലിസിനേയും ആക്രമിച്ചതുള്‍പ്പടെയുള്ള സംഭവങ്ങളിലാണ് ആറു പേര്‍ അറസ്റ്റിലായത്. ആര്‍.എസ്.എസ് നേതാക്കളും പ്രവര്‍ത്തകരുമായ ആലപ്പാട്, കയ്യാലത്ത് വീട്ടില്‍ രാജേഷ്, തഴവ,കൈതവനകിഴക്കേതറയില്‍ ശ്രീലാല്‍ ,മരുതൂര്‍കുളങ്ങര തെക്ക് പ്രസാദ് നിവാസില്‍ പ്രസാദ്, ആദിനാട് തെക്ക്. പണ്ടാരകുന്നേല്‍ ജോഷി, പടനായര്‍കുളങ്ങര വടക്ക് പുതുശ്ശേരി കിഴക്കതില്‍ വിഷ്ണു ,പടനായര്‍കുളങ്ങര തെക്ക് തട്ടാശ്ശേരില്‍ പടീറ്റതില്‍ രാജേഷ് എന്നിവരെയാണ് കരുനാഗപ്പള്ളി എസിപി വിദ്യാധരന്‍, എസ് ഐമാരായ മഹേഷ് പിള്ള, ഉമറുല്‍ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.  പ്രതികളെ കരുനാപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷണല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി കോടതി റിമാന്‍ഡ് ചെയ്തു. ആക്രമണത്തില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കെതിരെ കേസെടുത്തതായും കരുനാഗപ്പള്ളി എസിപി വിദ്യാധരന്‍ അറിയിച്ചു.
പൊലിസിനെ ആക്രമിച്ചതിനുള്‍പ്പടെ 307 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വാഹനങ്ങള്‍ക്ക് നേരെയും, സി.പി.എം കരുനാഗപ്പള്ളി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്തതിലും, ബൈക്കുകള്‍കത്തിച്ചതുള്‍പ്പടെയുണ്ടായ ആക്രമണങ്ങളില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യും. ഇതിനായി ആക്രമണത്തിന് ഇരയായ വ്യാപാരസ്ഥാപനങ്ങളുടെ ഉടമകളില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി.ഇതിനകം എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
പൊലിസിനെ ആക്രമിച്ചതും പൊലിസ് ജീപ്പുകള്‍പ്പടെയുള്ള വാഹനങ്ങള്‍ തകര്‍ത്തതിലും വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തതിലും സമാന പ്രതികളാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്നും പൊലിസ് പറഞ്ഞു. സംഭവത്തിലുള്‍പ്പെട്ട കൂടുതല്‍ പ്രതികള്‍ക്കുവേണ്ടി ഊര്‍ജ്ജിതമായ അന്വേഷണം നടന്നുവരികയാണ്. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള ആക്രമണ സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  2 months ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  2 months ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  2 months ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  2 months ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  2 months ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  2 months ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  2 months ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  2 months ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  2 months ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  2 months ago