'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ട് പോകരുത്'
തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറകോട്ട് പോകരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. മുളങ്കുന്നത്തുകാവ് കിലയില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനവും 2019-20 വര്‍ഷത്തെ ആസൂത്രണ നടപടിക്രമ അവലോകനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതികളുടെ ഗുണനിലവാരം ഉയര്‍ത്തണം. ജനങ്ങളുടെ അടിസ്ഥാന ക്ഷേമത്തിനായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ തടസങ്ങളുണ്ടെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാര്‍ അത് ഗൗരവത്തോടെ കണ്ട് പ്രവര്‍ത്തിക്കും. 57.06 ശതമാനമാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി കണക്ക്. ഇത് അടുത്ത തവണ ഉയര്‍ത്തുന്നതിനായി ഓരോ ജില്ലയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മികച്ച പ്രവൃത്തികള്‍ നടപ്പാക്കാന്‍ കാലതാമസം അരുത്. ഫണ്ടിന്റെ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അറിയിക്കണം. സര്‍ക്കാര്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന ബോധ്യം ഉണ്ടാവണം. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സനുമായ മേരിതോമസ് അധ്യക്ഷയായി. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശ്, ജില്ലാ കലക്ടര്‍ ടി.വി അനുപമ, ഗ്രാമപഞ്ചായത്ത് ഡയരക്ടര്‍ എച്ച്. ദിനേശന്‍, ഗ്രാമ വികസന കമ്മിഷണര്‍ എന്‍. പത്മകുമാര്‍, നഗര വികസന ജോയിന്റ് ഡയരക്ടര്‍ ബല്‍രാജ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഹരികിഷോര്‍, പഞ്ചായത്ത് അഡീഷണല്‍ ഡയരക്ടര്‍ അജിത് കുമാര്‍, കില ഡയരക്ടര്‍ ജോയ് ഇളമണ്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ ടി.ആര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."