ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല
ന്യൂയോര്‍ക്ക്: ഹസ്സന്‍ നസ്‌റല്ലയുടെ മരണം സ്ഥിരീകരിച്ച് ഹിസ്ബുല്ല. ഹിസ്ബുല്ല നേതാവായ നസ്‌റുല്ലയെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ച ബെയ്‌റൂത്തിലുണ്ടായ ആക്രമണത്തിലാണ് നസ്‌റുല്ല കൊല്ലപ്പെട്ടതെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്. ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് നേരെ നടന്ന ആക്രമണത്തിലാണ് ഹസന്‍ നസ്രുള്ള മരണപ്പെട്ടത്.മറ്റൊരു നേതാവായ അലി കറാകിയും കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈനിക വക്താവ് അവിചായ് അഡ്രായീ പറഞ്ഞു. ഹസന്‍ നസ്രുള്ളക്ക് ശേഷം ഹിസ്ബുല്ലയുടെ രണ്ടാം നേതാവാണ് ഇദ്ദേഹമെന്നാണ് വിവരം.
ഹിസ്ബുല്ലയുടെ റോക്കറ്റ്, മിസൈല്‍ വിഭാഗം മേധാവി ഇബ്രാഹിം ഖുബൈസി സെപ്തംബര്‍ 24ന് കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍മാരില്‍ ഒരാളായ ഫുആദ് ഷുക്കറിന്റെ മരണം രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ്. ഫുആദ് ഷുക്കറിയുടെ കൊലപാതകം ഹിസ്ബുല്ലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഹിസ്ബുല്ലയെ നടുക്കിയ പേജര്‍ ആക്രമണത്തിന് ശേഷം എലൈറ്റ് റദ്‌വാന്‍ സേനയിലെ മുതിര്‍ന്ന അംഗം ഇബ്രാഹിം അഖിലും കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ പരസ്യപ്പെടുത്തിയിരുന്നു.ഇപ്പോള്‍ വന്ന വാര്‍ത്ത ശരിയാണെങ്കില്‍ ഹിസ്ബുല്ലയക്ക് കനത്ത തിരിച്ചടിയാകും നേതൃനിരയുടെ അഭാവം സൃഷ്ടിക്കുക.
ഇറാന്‍ പിന്തുണയോടെ ലെബനാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സായുധ വിഭാഗവുമാണ് ഹിസ്ബുല്ല. ഇതിന്റെ സെക്രട്ടറി ജനറലായി ഹസന്‍ നസ്‌റുല്ല 1992 ഫെബ്രുവരിയിലാണ് ചുമതലയേല്‍ക്കുന്നത്.
hezbollah confirmed assasination of leader hassan nasrallah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."