ദേശീയ ഗെയിംസ് ജേതാക്കള്‍ക്ക് ജോലി വൈകില്ലെന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്കുന്ന കാര്യം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്.
പി.എസ്.സി വഴി നിയമനം നടത്തി വരുന്ന സ്ഥാപനങ്ങളില്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നടത്തുന്നത് സംബന്ധിച്ച് നിയമപരമായ തടസം പരിശോധിക്കാനും എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും മെഡല്‍ ജേതാക്കള്‍ക്ക് നിയമനം നല്കുന്ന കാര്യം പരിഗണിക്കുവാനും മന്ത്രി നിര്‍ദേശം നല്കി. ദേശീയ ഗെയിംസില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ കായിക താരങ്ങള്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി സ്ഥാപനങ്ങളുടെ എം.ഡിമാരുടെ യോഗം ഇന്നലെ മന്ത്രി വിളിച്ച് ചേര്‍ത്തിരുന്നു.
യോഗത്തില്‍ ചീഫ് സെക്രട്ടറി എസ്.എന്‍ വിജയാനന്ദ്, സ്പോര്‍ട്സ് ഡയറക്ടര്‍ സഞ്ജയന് കുമാര്‍, സ്പോര്‍ട്സ് സെക്രട്ടറി ഡോ.ബി അശോക്, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംങ് ഡയറക്ടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."