2018ലെ അവസാന ആഴ്ച്ച ദുബായിലെത്തിയത് 18 ലക്ഷം യാത്രക്കാര്‍
#ആഷിര്‍ മതിലകം
ദുബായ്: 2018ലെ അവസാന ആഴ്ച്ചയില്‍ ദുബായിലെ അതിര്‍ത്തി മാര്‍ഗങ്ങളിലൂടെ ദുബായിലേക്ക് യാത്ര ചെയ്തത് 18 ലക്ഷം യാത്രക്കാര്‍. ഡിസംബര്‍ 23 മുതല്‍ 2019 ജനുവരി 1 വരെയുള്ള ദിവസങ്ങളിലാണ് ഇത്ര ആളുകള്‍ ദുബായിലേക്ക് കര,വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്തതായി ദുബായ് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചത്. ദുബായ് വിമാനത്താവളത്തിലൂടെ 16 ലക്ഷം യാത്രക്കാരും കരമാര്‍ഗം 102,829 പേരും കടല്‍ മാര്‍ഗം 31,989 ആളുകളാണ് ഈ കാലയളവില്‍ ദുബായിലേക്ക് വരുകയും പോകുകയും ചെയ്തതായി ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചത്.
അവസാന ആഴ്ചയില്‍ ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കിയത് 287,923 യാത്രക്കാരാണ്. ഡിസംബര്‍ 28 നാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ടുളളത്. ജനങ്ങള്‍ക്ക് കാലതാമസം ഇല്ലാതെ സന്തോഷകരമായ സേവനങ്ങള്‍ നല്‍കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശമാണ് എമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങളുടെ ആധാരം. ദുബായ് എയര്‍പോര്‍ട്ടിലെ പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ പവിലിയനിലെ ഉദ്യോഗസ്ഥര്‍ ഏറ്റവും വേഗത്തിലും നല്ല രീതിയിലുമാണ് ജനങ്ങളെ ഈ കാലയളവില്‍ കൈകാര്യം ചെയ്തത്.ഏറ്റവും മികച്ച സേവനങ്ങളാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. അവരുടെ സേവന സന്നദ്ധതയെ മാനിക്കുന്നുവെന്ന് അല്‍മറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."