കേരളത്തിലെ ക്രമസമാധാനനില കേന്ദ്രത്തെ അറിയിച്ചു: ഗവര്‍ണര്‍
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള ഹര്‍ത്താലില്‍ കേരളത്തിലുണ്ടായ ആക്രമണങ്ങളെ കുറിച്ചും കേരളത്തിലെ ക്രമസമാധാനനില കേന്ദ്രത്തെ അറിയിച്ചെന്ന് കേരള ഗവര്‍ണര്‍ പി.സദാശിവം. ആക്രമസംഭവങ്ങള്‍ അരങ്ങേറിയ രണ്ടു ദിവസത്തെ റിപ്പോര്‍ട്ടാണ് കേന്ദ്രത്തെ അറിയിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെയാണ് കേരളത്തിലെ സാഹചര്യങ്ങള്‍ അറിയിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഫോണിലൂടെയാണ് അദ്ദേഹത്തെ കാര്യങ്ങള്‍ അറിയിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Also Read: ഹര്‍ത്താലും അക്രമവും: കേരളത്തോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളത്തിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ആക്രമസംഭവങ്ങള്‍ എത്രയും പെട്ടെന്ന് നിയന്ത്രണവിധേയമാക്കണമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."