യു.പി: നാലാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു
ലഖ്‌നോ:രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കലാശക്കൊട്ട്.
ഒന്നുമുതല്‍ മൂന്നുഘട്ടം വരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ളതിനേക്കാള്‍ വീറും വാശിയും നിറഞ്ഞ നാലാം ഘട്ട പ്രചാരണത്തില്‍ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളായ എസ്.പി-കോണ്‍ഗ്രസ് സഖ്യവും ബി.എസ്.പി, ബി.ജെ.പി പാര്‍ട്ടികളും രൂക്ഷമായ ആരോപണപ്രത്യാരോപണങ്ങളാണ് ഉന്നയിച്ചത്. 53 നിയമസഭാ മണ്ഡലത്തിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് 23നാണ്.
അലഹബാദില്‍ ഇന്നലെ അതിശക്തമായ പ്രചാരണമാണ് നടന്നത്. എസ്.പി-കോണ്‍ഗ്രസ് സഖ്യവും ബി.ജെ.പിയും ഇവിടെ നേര്‍ക്കുനേരാണ് കലാശക്കൊട്ടിന് എത്തിയത്.
ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിലെ നേതാക്കളായ രാഹുല്‍ ഗാന്ധിയും അഖിലേഷും നടത്തിയ റോഡ് ഷോ അലഹബാദ് നഗരത്തെ ഇളക്കി മറിച്ചു. അലഹബാദിലെ ബോല്‍സാനില്‍ നിന്ന് തുടങ്ങി ഗാന്ധി പ്രതിമവരെയായിരുന്നു രാഹുല്‍-അഖിലേഷ് റോഡ് ഷോ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."