പിറന്നാള്‍ ദിനത്തില്‍ 'കളറാകാം'
പിറന്നാള്‍ ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം ഒഴിവാക്കാം
തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ നിറമുള്ള കലക്കന്‍ വസ്ത്രങ്ങള്‍ ധരിച്ച് വേണ്ടേ സ്കൂളില്‍ പോകാന്‍. ഇങ്ങനെ പോയാല്‍ ടീച്ചര്‍ വഴക്കുപറയുമോ എന്ന ആശങ്ക കുട്ടികള്‍ക്കുണ്ടെങ്കില്‍ അതിനി വേണ്ട. ഇനിമുതല്‍ ധൈര്യമായി കളര്‍ഫുള്ളായി തന്നെ പിറന്നാള്‍ സ്കൂളില്‍ അഘോഷിക്കാം.
സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ജന്മദിനങ്ങളില് യൂനിഫോം നിര്‍ബന്ധമാക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ നിര്‍ദേശം നല്കി. യൂനിഫോമല്ലാതെ നിറമുള്ള വേഷങ്ങള്‍ ധരിച്ചുവരുന്ന കുട്ടികളെ ശിക്ഷിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ ചെയ്യരുതെന്നും ഡി.പി.ഐ വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
ജന്മദിനത്തില് കളര്‍ ഡ്രസ് ഇട്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കാതറിന് ജെ.വി എന്ന വിദ്യാര്‍ഥി നല്കിയ പരാതിയിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."