'ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്‍ഫോസിസിന്റെ അടുത്ത സി.ഇ.ഒ ആവണമെന്നാണ് ആഗ്രഹം'-പൗരത്വ നിയമത്തില്‍ വിഷമം പ്രകടിപ്പിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഓ
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഓ സത്യ നദെല്ല. നിയമം നടപ്പിലാക്കുന്നതില്‍ തനിക്ക് വിഷമുണ്ടെന്ന് അദ്ദേഹം തുറന്ന പറഞ്ഞു. യു.എസില്‍ നടന്ന ഒരുപരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് വിഷമകരമായ കാര്യമാണ്. അത് വളരെ മോശമാണ്. ഒരു ബംഗ്ലാദേശി കുടിയേറ്റക്കാരന്‍ ഇന്ത്യയില്‍ വരണം. എന്നിട്ട് അടുത്ത യൂനികോണ്‍ നിര്‍മിക്കണം എല്ലെങ്കില്‍ ഇന്‍ഫോസിസിന്റെ അടുത്ത സി.ഇ.ഓ ആവണം. ഇതാണ് ഞാന്‍ ആഗ്രഹിക്കുന്നത് ' ബസ്ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോട് സത്യ നദെല്ലപറഞ്ഞു. ബെന്‍ സ്മിത്ത് ആണ് ട്വിറ്റര്‍ വഴി ഇതാദ്യം പുറത്തു വിട്ടത്. പിന്നീട് മൈക്രോസോഫ്റ്റ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയും നദെല്ലയുടെ പ്രതികരണം പങ്കുവെച്ചു.
Asked Microsoft CEO @satyanadella about India's new Citizenship Act. "I think what is happening is sad... It's just bad.... I would love to see a Bangladeshi immigrant who comes to India and creates the next unicorn in India or becomes the next CEO of Infosys" cc @PranavDixit
— Ben Smith (@BuzzFeedBen) January 13, 2020
'എല്ലാ രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ നിര്‍ണയിക്കണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കണം. ആനുസൃതമായ കുടിയേറ്റ നയങ്ങളും കൊണ്ടു വരണം. ജനാപത്യ രാജ്യങ്ങളില്‍ ആ അതിരുകള്‍ ജനങ്ങളും അവരുടെ ഭരണകൂടവും ചര്‍ച്ച ചെയ്ത് നിര്‍ണയിക്കണം. ഞാന്‍ എന്നെ രൂപപ്പെടുത്തിയത് ഇന്ത്യന്‍ പാരമ്പര്യത്തിലാണ്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ സംസ്‌ക്കാരത്തിലാണ് ഞാന്‍ വളര്‍ന്നത്. യു.എസിലാണ് എന്റെ കുടിയേറ്റ അനുഭവം. കുടിയേറ്റക്കാര്‍ക്ക് അവരുടെ ശോഭനമായ തുടക്കങ്ങള്‍ ആശിക്കാവുന്ന, അല്ലെങ്കില്‍ ഒരു കുടിയേറ്റക്കാരന്‍ ഇന്ത്യന്‍ സമൂഹത്തിനും സാമ്പത്തിക വ്യവസ്ഥക്കും ഗുണപ്രദമായ ഒരു മള്‍ട്ടി നാഷനല്‍ കോര്‍പറേഷനെ നയിക്കുന്ന ഒരു ഇന്ത്യയാണ് എന്റെ ആഗ്രഹം'- മൈക്രോസോഫ്റ്റ് പങ്കുവെച്ചു.
Statement from Satya Nadella, CEO, Microsoft pic.twitter.com/lzsqAUHu3I
— Microsoft India (@MicrosoftIndia) January 13, 2020
രാജ്യമെങ്ങും പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. നദെല്ലയുടെ പ്രതികരണത്തെ രാജ്യം ഇരുകയ്യും നീട്ടി സ്വീകരിച്ചു. നദെല്ലയുടെ വാക്കുകളെ സന്തോഷത്തോടെ സ്വീകരിക്കുന്നു. നമ്മുടെ രാജ്യത്തെ ഐ.ടി ഭീമന്‍മാരില്‍ ഒരാളെങ്കിലും ഇത് ആദ്യം പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ പറഞ്ഞല്ലോ- ചരിത്രകാരന്‍ രമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."