HOME
DETAILS
MAL
സംസ്ഥാനത്തെ ക്രമസമാധാന നില കേന്ദ്രത്തെ അറിയിച്ചുവെന്ന് ഗവര്‍ണര്‍
backup
January 05 2019 | 19:01 PM
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രത്തെ അറിയിച്ചുവെന്ന് ഗവര്‍ണര്‍ പി. സദാശിവം.
ശബരിമലയിലെ യുവതീ പ്രവേശനത്തിനു പിന്നാലെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളും ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ ധരിപ്പിച്ചിട്ടുണ്ട്.ചെന്നൈയിലുള്ള ഗവര്‍ണര്‍ ഫോണിലാണ് വിവരങ്ങള്‍ ധരിപ്പിച്ചത്. നേരത്തേ സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകൂടി ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കിയേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."