ഉപവാസ സമരം നടത്തി
കൊച്ചി: സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അക്രമങ്ങളില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഐ.ജി ഓഫീസിന് മുന്നില്‍ ഉപവാസ സമരം നടത്തി.
സമരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഗുണ്ടകളും അവരെ സംരക്ഷിക്കുന്ന പോലീസും ചേര്‍ന്നുള്ള മാഫിയാ രാജാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും. ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ ഇടപെട്ടില്ലെങ്കില്‍ ഉപവാസസമരം രാജ്ഭവന്റെ മുന്നിലേക്ക് നീട്ടുമെന്നും അവര്‍ പറഞ്ഞു.
ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ ആരംഭിച്ച മാര്‍ച്ചോടെയാണ് ഉപവാസ സമരം ആരംഭിച്ചത്. മാര്‍ച്ചില്‍ മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണുസുരേഷ്, ബി.ജെ.പി ജില്ലാപ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ് ഷൈജു, എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, ബി.ജെ.പി സംസ്ഥാന സമിതിയംഗം നെടുമ്പാശ്ശേരി രവി തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.ജി ഓഫീസിന് മുന്നില്‍ നടക്കുന്ന ഉപവാസസമരം ഇന്ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."