ഡി.വൈ.എഫ്.ഐ ഇമെയില്‍ ക്യാംപയിന്‍ ഉദ്ഘാടനം ഇന്ന്
കൊച്ചി: പൂന ഇന്‍ഫോസിസിലെ ഐ.ടി ഉദ്യോഗസ്ഥയായിരുന്ന രസില രാജുവിന്റെ കൊലപാതകത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തണമെന്നും തൊഴിലിടങ്ങളില്‍ സ്ത്രികള്‍ക്കെതിരേ വര്‍ധിച്ചു വരുന്ന അതിക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ബുധനാഴ്ച പ്രധാനമന്ത്രിക്ക് ഈ മെയില്‍ സന്ദേശം അയക്കും. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 20 കേന്ദ്രങ്ങളിലാണ് യുവജനങ്ങള്‍ ഈ മെയില്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നത്.
കളമശ്ശേരി ഇന്‍ഫോ പാര്‍ക്കില്‍ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും എറണാകുളത്ത് ഹൈക്കോടതി ജങ്ഷനില്‍ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം എല്‍ എയും ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്ക് ഈ മെയില്‍ അയക്കല്‍ ക്യാംപയിനുമായി എല്ലാ യുവജനങ്ങളും സഹകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസും സെക്രട്ടറി അഡ്വ. കെ എസ് അരുണ്‍ കുമാറും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."