വിഭജന കാലത്ത് ഇരകളായ പൗരന്മാരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തം: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വിഭജന കാലത്ത് ഇരകളായ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇതിന്റെ ഭാഗമായി വിഭജന കാലത്ത് പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, പാഴ്‌സികള്‍ തുടങ്ങിയ മതവിഭാഗങ്ങളില്‍പ്പെട്ട രാജ്യത്തിന് പുറത്ത് ജീവിക്കുന്ന ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനായി കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്‍- 2016 ഉടന്‍ പാസാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അസമിലെ ബറാക് വാലിയില്‍ നടന്ന റാലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരേ അസമില്‍ വന്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബില്ലിനെതിരേ അസമിലെ വിവിധ സംഘടനകളും വ്യക്തികളും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
ബില്ല് പാസാക്കുന്നതോടെ അസം ജനതയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഭീഷണി നേരിടുമെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."