രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്ന് ആരോപണം
കായംകുളം: മന്ത്രി ജി.സുധാകരന്‍ പങ്കെടുത്ത യോഗത്തില്‍ ബി.ജെ.പി.കൗണ്‍സിലര്‍മാര്‍ കരിങ്കൊടി കാട്ടിയ സംഭവം രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയെന്ന് ആരോപണം. സംഭവം സംബന്ധിച്ച്ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വിശദീകരണം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് നഗരസഭ ടൗണ്‍ ഹാളിലായിരുന്നു മന്ത്രിക്കെതിരെ പ്രതിഷേധം നടന്നത്.പ്രധാനമന്ത്രിയുടെ ആവോസ് യോജന പദ്ധതി പ്രകാരം വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ആദ്യ ഗഡു വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനത്തിനാണ് മന്ത്രിയെത്തിയത്.പരിപാടിയുടെ നോട്ടിസില്‍ പ്രധാനമന്ത്രിയുടെ ചിത്രമോ പേരൊ ചേര്‍ക്കാതിരുന്നതു് ബി.ജെ.പി.ക്കാരെ പ്രകോപിപ്പിച്ചു.
യോഗം നടക്കവെ നഗരസഭ യിലെ ബി.ജെ.പി.കൗണ്‍സിലര്‍മാര്‍ മന്ത്രി കെതിരെ കരിങ്കൊടി കാട്ടുകയും മുദാ വാക്യം മുഴക്കുകയും ചെയ്തു. അപ്പോള്‍ ചടങ്ങില്‍ പങ്കെടുത്ത സി.പി.എം., ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തുവന്നു. തുടര്‍ന്ന് ഇരുവിഭാഗങ്ങളും തമ്മില്‍ വക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. സംഘര്‍ഷം മുന്‍ കൂട്ടി അറിഞ്ഞ്ജില്ലാ ,സംസ്ഥാന പോലീസ് മേധാവികളെ വിവരം അറിയിക്കുന്നതില്‍ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു.സംഘര്‍ഷ സാദ്ധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നുവെങ്കില്‍ സ്ഥലത്ത് പോലീസിനെ വിന്വസിപ്പിക്കാനും നേതൃത്വം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്യുമായിരുന്നു.ഇത് സാധാരണയായി ചെയ്തു വരുന്ന മുന്‍ കരുതല്‍ നടപടിയാണ്.ഇവിടെ രഹസ്യാന്വേഷണ വിഭാഗം കുറ്റകരമായ അനാസ്ഥ കാട്ടിയെന്നാണു് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിഗമനം.
മുഖ്യമന്ത്രിപിണറായി വിജയന്‍ തന്നെ പോലീസ് വിഭാഗം കൈകാര്യം ചെയ്യുമ്പോള്‍ അതേ മന്ത്രിസഭയിലെ പ്രമുഖ മന്ത്രിക്ക് നേരെ ഉണ്ടായ കരിങ്കൊടി പ്രയോഗവും സംഘര്‍ഷവും സര്‍ക്കാരിന്‌പേരുദോഷമുണ്ടാക്കി.സംഭവം അറിഞ്ഞ ഉടന്‍തന്നെ സംസ്ഥാന പോലീസ് മേധാവി ഇടപെട്ടു.അടിയന്തിരമായി സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
ഇതനുസരിച്ചാണ് ജില്ലാ പോലീസ് മേധാവി കായംകുളം എസ്.ഐ.യോട് വിശദീകരണം ആവശ്യപ്പെട്ടത്. മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പോലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എം നേതാക്കള്‍ വിവരം അറിയിച്ചശേഷമാണ് പോലീസ് എത്തിയതെന്നും പരാതിയുണ്ട്. സംഭവം സംബന്ധിച്ച് സി.പി.എം നേതൃത്വം സംസ്ഥാന നേതാക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."