HOME
DETAILS
MAL
തെളിവില്ലെന്ന് പൊലിസ്; മുസഫര്‍ നഗറില്‍ അറസ്റ്റിലായ 107 പേരില്‍ 19 പേര്‍ക്ക് ഒരു മാസത്തിന് ശേഷം മോചനം
backup
January 15 2020 | 02:01 AM
മുസഫര്‍നഗര്‍: അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം പൊലിസ് പറയുന്നു. കുറ്റകൃത്യം ചെയ്തതിന് തെളിവില്ലെന്ന്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ സി.എ.എ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ 19 പേരെ ഒരു മാസത്തിനു ശേഷം തെളിവില്ലെന്ന് പറഞ്ഞു പൊലിസ് വെറുതെ വിടുകയായിരുന്നു. 107 പേരെയാണ് അന്ന് പൊലിസ് അറസ്റ്റ് ചെയ്തത്.
സി.ആര്.പി.സി സെക്ഷന്‍ 169 പ്രകാരം തളിവുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ഇതില്‍ അഞ്ചു പേര്‍ക്ക് ജാമ്യം അനുവദിച്ചത്. പ്രഥമാ ദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്താനേ പൊലിസിന് കഴിഞ്ഞുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് പത്തു പേരെ മോചിപ്പിച്ചത്. അവര്‍ കലാപത്തചിലെ കൊലപാതക ശ്രമത്തിലോ ഉള്‍പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."