സാമൂഹ്യ സുരക്ഷാ പെന്ഷന് മസ്റ്ററിങ് 31 വരെ നീട്ടി
കോഴിക്കോട്: ഇനിയും പെന്ഷന് മസ്റ്ററിങ് ചെയ്യാത്തവര്‍ക്ക് ഒരവസരം കൂടി നല്കി സര്‍ക്കാര്‍ ഉത്തരവ്. ക്ഷേമനിധി ബോര്‍ഡ്, സാമൂഹിക സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള്‍ക്കാണ് മസ്റ്ററിങ്ങിനായി 31 വരെ സമയം നീട്ടി നല്‍കിയത്. ഇന്നലെ ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.
ഇതോടെ മസ്റ്ററിങ്ങിന്റെ ഓണ്‍ലൈന്‍ സംവിധാനമായ ജീവന് രേഖയുടെ സൈറ്റില്‍ പെന്ഷന് മസ്റ്ററിങ് സൗകര്യം ആക്റ്റീവായി.
കേരളത്തിലെ വിവിധ അക്ഷയ സെന്ററുകളിലാണ് മസ്റ്ററിങ്ങിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ മസ്റ്ററിങ് നടത്താന്‍ സാധിക്കാതെ വന്നവര്‍ക്ക് ഈ മാസം 31 വരെ ഈ സംവിധാനം ഉപയോഗപ്പെടുത്താം.
കഴിഞ്ഞ നവംബറിലാണ് മസ്റ്ററിങ്ങ് ആരംഭിച്ചത്. വിവിധ പെന്‍ഷനുകള്‍ വാങ്ങുന്നവരില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്.
47,23179 വിവിധ സാമൂഹിക പെന്ഷന് ഗുണഭോക്താക്കളാണ് കേരളത്തിലുള്ളത്. സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം10,82964 പേര് സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്നു പുറത്തായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."