ഓക്‌സിജന്‍ പ്ലാന്റിനോട് ചേര്‍ന്ന് ഭക്ഷണശാല; വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ രണ്ടാം വാര്‍ഡിന് സമീപം ഓക്‌സിജന്‍ പ്ലാന്റിനോട് ചേര്‍ന്ന് ഭക്ഷണശാലയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത് റദ്ദാക്കണമെന്ന പരാതിയില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. ആരോഗ്യവകുപ്പ് സെക്രട്ടറി, അഗ്നിശമന വിഭാഗം മേധാവി, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, മെഡിക്കല്‍ കോളജ് സി.ഐ, ചീഫ് സെക്യൂരിറ്റി ഓഫിസര്‍, നഗരസഭാ സെക്രട്ടറി എന്നിവര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി. മോഹന്‍ദാസ് നിര്‍ദേശിച്ചു.
ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററുകളിലേക്കും എമര്‍ജന്‍സി ഐ.സി.യുവിലേക്കുമുള്ള ഓക്‌സിജര്‍ പ്ലാന്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ചുമരിനോട് ചേര്‍ന്നാണ് സ്വകാര്യ വ്യക്തി ഭക്ഷണശാല ആരംഭിച്ചിരിക്കുന്നത്. ഭക്ഷണശാലക്ക് അനുമതി നല്‍കേണ്ടത് ആശുപത്രി വികസന സമിതിയാണെങ്കിലും സമിതി വിവരം അറിഞ്ഞിട്ടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പ്, നഗരസഭ, അഗ്നിശമന വിഭാഗം എന്നിവയുടെ അനുമതിയും ലഭിച്ചിട്ടില്ല. ഭക്ഷണശാലയിലെ പാചകവാതകവും ഭക്ഷണം കഴിക്കാനെത്തുന്നവര്‍ ഉപയോഗിക്കുന്ന സിഗരറ്റും ബീഡിയും ഓക്‌സിജന്‍ പ്ലാന്റിന് ഭീഷണിയാണ്. ഇതിനെതിരേ പ്രതികരിച്ചവരെ ഭരണാധികാരികള്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. ഭക്ഷണശാല അടിയന്തിരമായി അടയ്ക്കണമെന്നും പൊതുപ്രവര്‍ത്തകനായ പി.കെ രാജു സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."