സര്‍വേ മുടക്കി 'ലൈഫ്' പദ്ധതി അട്ടിമറിക്കാന്‍ ശ്രമം
പാലാ: തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (ലൈഫ്) പാലാ നഗരസഭയില്‍ അട്ടിമറിക്കാന്‍ നീക്കം.
പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേ അട്ടിമറിച്ച് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യം നിഷേധിക്കാനുള്ള നീക്കത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സമഗ്ര സര്‍വേ നടത്തി അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വീട് ലഭ്യമാക്കണമെന്നും സി.പി.എം പാലാ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലൈഫ് മിഷന്‍ ഡയറക്ടര്‍, അര്‍ബന്‍ അഫേഴ്‌സ് ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി ലോക്കല്‍ സെക്രട്ടറി എം.എസ് ശശിധരന്‍ പ്രസ്താവനയില്‍ അറിയിച്ചു.
2011ലെ കേന്ദ്ര സര്‍ക്കാരിന്റെ സമൂഹിക-സാമ്പത്തിക- ജാതി സെന്‍സസ് റിപ്പോര്‍ട്ട്, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയാറാക്കിയ ഭൂരഹിത-ഭവനരഹിത വിഭാഗങ്ങളുടെ പട്ടിക എന്നിവ പ്രകാരമുള്ള ഭൂരഹിതര്‍, ഭൂമിയുള്ള ഭവനരഹിതര്‍ എന്നിവരെയും ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കുടുംബശ്രീ മുഖേന സമഗ്ര സര്‍വേ നടത്തി പട്ടികകളില്‍ ഉള്‍പ്പെടാത്ത ഗുണഭോക്താക്കളെയും പരിഗണിച്ച് അപേക്ഷ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.
ഇതിനായി മൂന്ന് തരം അപേക്ഷാ ഫോറങ്ങളും ലൈഫ് മിഷന്‍ നഗരസഭയില്‍ എത്തിച്ചിരുന്നു. എന്നാല്‍ കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന 18, 19 തിയതികളില്‍ നടത്താന്‍ നിര്‍ദേശിച്ചിരുന്ന സമഗ്ര സര്‍വേ നഗരസഭയില്‍ നടത്തിയിട്ടില്ല. പകരം സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി നഗരസഭാ ഭരണക്കാര്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് കൈമാറി ആനുകൂല്യത്തിന് പരിഗണിക്കാനാണ് നഗരസഭാ നീക്കം.
നഗരസഭാ ഓഫിസില്‍ സൂക്ഷിക്കുന്ന കേന്ദ്ര സെന്‍സസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കുടുംബശ്രീ വിഭാഗത്തിന് നല്‍കാനോ എല്ലാ വാര്‍ഡിലും സമഗ്ര സര്‍വേ നടത്താനോ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. സെന്‍സസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലന്നും നഗരസഭാ പദ്ധതി ഗുണഭോക്താക്കളുടെ ലിസ്റ്റ ്കൂടി പരിഗണിച്ച് നഗരസഭാ വാര്‍ഡുകളില്‍ സമഗ്ര സര്‍വേ നടത്താനായിട്ടില്ലന്നും കുടുംബശ്രീ പ്രവര്‍ത്തകരും പറയുന്നു.
ഇത് നഗരസഭയിലെ അര്‍ഹരായ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്കും സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ആനുകൂല്യം നിഷേധിക്കുന്നതിന് ഇടയാക്കും. ഈ സാഹചര്യത്തില്‍ സര്‍ക്കാരും ലൈഫ് മിഷനും നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സമഗ്ര സര്‍വേ നടത്തി അര്‍ഹരായ മുഴുവന്‍ ആളുകളെയും പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."