വരള്‍ച്ചാ ദുരിതാശ്വാസം:കുടിവെള്ള വിതരണം മാര്‍ച്ച് ഒന്ന് മുതല്‍
കൊല്ലം: ജില്ലയില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ മാര്‍ച്ച് ഒന്നു മുതല്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്‌ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഏതൊക്കെ പ്രദേശങ്ങളില്‍ എത്ര അളവില്‍ വെള്ളം നല്‍കണം എന്ന് തീരുമാനിക്കേണ്ടത് അതത് പഞ്ചായത്ത് സമിതികളാണ്. പഞ്ചായത്ത് നിശ്ചയിച്ച പ്രദേശങ്ങളുടെ ലിസ്റ്റിന്‍മേല്‍ ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കും. ഒരു പഞ്ചായത്തില്‍ എത്ര ലോറിയാണ് ഉപയോഗിക്കുന്നത്, അവ എത്ര തവണ വിവിധപ്രദേശങ്ങളില്‍ എത്തും, എത്ര അളവില്‍ ജലം നല്‍കും എന്നീകാര്യങ്ങള്‍ പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ടാങ്കറിന്റെ കിലോമീറ്റര്‍ ചാര്‍ജ് നിശ്ചയിക്കുന്നത് തഹസില്‍ദാര്‍മാരായിരിക്കും. ഇതിനായി ടെണ്ടര്‍ ക്ഷണിക്കുമെന്നും മന്ത്രി പറഞ്പു.
ജില്ലയിലെ മുഴുവന്‍ സ്വജല്‍ധാര പദ്ധതികളും പുനരുജ്ജീവിപ്പിക്കും. കുടിവെള്ള പദ്ധതികള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കണം. ടെണ്ടര്‍ നടപടികള്‍ ലഘൂകരിച്ച് പദ്ധതി നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. പണം ലഭ്യമാക്കിയാല്‍ പോലും കുടിവെള്ള പദ്ധതികള്‍ വച്ചുതാമസിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.
എം .എല്‍ .എ മാരായ ഐഷാപോറ്റി , മുല്ലക്കര രത്‌നാകരന്‍, കെ. ബി ഗണേഷ് കുമാര്‍, ജി .എസ് ജയലാല്‍, ചവറ വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, ജില്ലാ കലക്ടര്‍ മിത്ര. ടി, സിറ്റി പൊലിസ് കമ്മീഷണര്‍ ഡോ. എസ്.സതീഷ് ബിനോ, സബ് കലക്ടര്‍ ഡോ. എസ് ചിത്ര, അസിസ്റ്റന്റ് കലക്ടര്‍ ആശാ അജിത്, ഡെപ്യൂട്ടി കലകടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."