HOME
DETAILS
MAL
പൊലിസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ്: ആര്.എസ്.എസിനെ പരിഹസിച്ച് കോണ്‍ഗ്രസ്
backup
January 15 2020 | 03:01 AM
മുംബൈ: ജമ്മു കശ്മിരില്‍ പ്രധാന ചുമതലയുള്ള ഡിവൈ.എസ്.പി ദേവീന്ദര്‍ സിങ് തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ സംഭവത്തില്‍ ആര്.എസ്.എസിനെയും ബി.ജെ.പിയെയും പരിഹസിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരിയാണ് സംഭവത്തില്‍ ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും മൗനത്തെ പരിഹസിച്ച് രംഗത്തെത്തിയത്. പുല്‍വാമ ഭീകരാക്രമണം പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുï്.
'പിടിയിലായത് ദേവീന്ദര്‍ സിങ്ങായിപ്പോയി, ദേവീന്ദര്‍ ഖാനായിരുന്നെങ്കില്‍...' എന്ന മുഖവുരയോടെ തുടങ്ങുന്ന ട്വീറ്റിലാണ് ആദിര്‍ രഞ്ജന്‍ ചൗധരി ബി.ജെ.പി, ആര്.എസ്.എസ് നേതൃത്വത്തെ പരിഹസിക്കുന്നത്. പിടിയിലായത് ദേവീന്ദര്‍ ഖാനായിരുന്നെങ്കില്‍ ആര്.എസ്.എസിന്റെ പ്രതികരണം കര്‍ക്കശവും ഉച്ചത്തിലുള്ളതുമായേനെ എന്നാണ് അദ്ദേഹം ട്വീറ്റില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."