വൈദ്യുതി മന്ത്രിയ്ക്ക് പരാതി അയച്ചതായി ആരോപണം; കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു
നെടുങ്കണ്ടം: വൈദ്യുതി മന്ത്രിയ്ക്ക് പരാതി അയച്ചതായി ആരോപിച്ച് വൈദ്യുതി വകുപ്പിലെ വനിതകള്‍ അടക്കമുള്ള കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. കെ.എസ്.ഇ.ബി നെടുങ്കണ്ടം സബ് സ്റ്റേഷനിലെ മൂന്ന് ജീവനക്കാരികളടക്കം നാല് പേരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത്.
സബ് സ്റ്റേഷനില്‍ മൂന്ന് വനിതകളും ഒരു പുരുഷനുമാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വന്നിരുന്നത്. വനിതകളുടെ ഷിഫ്റ്റ് ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്ക് പരാതി നല്‍കിയെന്നാണ് കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥന്റെ ആരോപണം. രാവിലെ 7 മുതല്‍ ഒന്നു വരെയും ഒന്നു മുതല്‍ വൈകുേന്നരം 7 വരെയും വൈകുേന്നരം 7 മുതല്‍ രാവിലെ 7 വരെയും മൂന്ന് ഷിഫ്റ്റുകളാണ് ഉണ്ടായിരുന്നത്.
വനിതാ ജീവനക്കാരികളും രാത്രിയില്‍ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. എന്നാല്‍ രണ്ട് മാസം മുമ്പ് വനിതകളുടെ ഷിഫ്റ്റ് പകലാക്കി മാറ്റി ക്രമീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം തൊടുപുഴ ട്രാന്സ്മിഷന് സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ താല്കാലിക ജീവനക്കാര്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയോ എന്ന് ഇവരോട് തിരക്കിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച ഡ്യൂട്ടിയ്ക്ക് എത്തിയ വനിതാ ജീവനക്കാരിയോട് ഇനി ജോലിക്കെത്തേണ്ടെന്ന് സബ് സ്റ്റേഷന് എന്‍ജിനീയര്‍ അറിയിക്കുകയായിരുന്നു.
മറ്റുള്ളവരെ ഫോണില്‍ വിളിച്ച് പിരിച്ചുവിട്ട വിവരം അറിയിക്കുകയും ചെയ്തു. കാരണം തിരക്കിയവരോട് ഡപ്യൂട്ടി സി.ഇ യുടെ ഉത്തരവ് അനുസരിച്ചാണ് പിരിച്ചുവിട്ടതെന്ന് സബ് സ്റ്റേഷന് എന്‍ജിനീയര്‍ അറിയിക്കുകയായിരുന്നു. ഇവരെ ഓഫിസിനുള്ളില്‍ കയറുവാന്‍ പോലും അനുവദിച്ചില്ല. നാല് വര്‍ഷമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടിരിക്കുന്നത്. തങ്ങള്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."