HOME
DETAILS
MAL
എലിപ്പനി ബോധവല്‍ക്കരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി
backup
June 10 2016 | 09:06 AM
കൊപ്പം: കുലുക്കല്ലൂര്‍ പഞ്ചായത്ത് പ്രാധമികാരോഗ്യ കേന്ദ്രത്തിന്റെ കീഴില്‍ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിനാലാം വാര്‍ഡ് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് എലിപ്പനി ബോധവല്‍ക്കരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ടി മുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.പി പ്രസാദ് എന്നിവര്‍ ക്ലാസ് എടുത്തു. ഓടകള്‍, അഴുക്ക് ചാലുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കുബോഴും മലിനവെളളം കൈകാര്യം ചെയ്യുബോഴും കയ്യുറ, കാലുറ തുടങ്ങി വ്യക്തി ശുചിത്വ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും, കൈകാലുകളിലെ മുറിവുകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ വകുപ്പധികൃതര്‍ നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."