'ഏഴാം ക്ലാസുകാരിക്ക് പീഡനം: കേസെടുക്കാന്‍ മടിക്കുന്നതിനെ കുറിച്ച് അന്വേഷിക്കണം'
തിരുവനന്തപുരം: വര്‍ക്കല ഗവ. മോഡല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ വര്‍ക്കല പൊലിസ് മടിക്കുന്നതിനെ കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി സൊമിനിക് ഉത്തരവിട്ടു.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്. പീഡന പരാതി ഒരു മാസം മുന്‍പാണ് വര്‍ക്കല പൊലിസിന് പരാതി നല്‍കിയത്. വര്‍ക്കല സ്‌കൂളില്‍, വര്‍ക്കല നഗരസഭ നിയോഗിച്ച കൗണ്‍സിലര്‍മാര്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനിടയിലാണ് പീഡനത്തെ കുറിച്ച് വിദ്യാര്‍ഥി പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
2018 ഒക്ടോബര്‍ 29 നായിരുന്നു ഇത്. കൗണ്‍സിലര്‍മാരുടെ റെക്കോര്‍ഡിങ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫിസര്‍ക്കും ചൈല്‍ഡ് ലൈനിനും നവംബര്‍ ആദ്യം നല്‍കി. തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ വര്‍ക്കല പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍, പരാതി െേപാലിസ് ഗൗരവമായെടുത്തില്ല.
കുറ്റവാളിയെ സംരക്ഷിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്ന് ഡി.സി.സി ജനറല്‍ സെക്രടറി എം.ജെ. ആനന്ദ് കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കൗണ്‍സിലര്‍മാരുടെ കൈയിലുള്ള രേഖകള്‍ പരിശോധിക്കാന്‍ പേലും പൊലിസ് തയാറായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.
നീതി പൂര്‍വമായ അന്വേഷണം നടത്തി അധ്യാപകനെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."