യുവ എഴുത്തുകാര്‍ക്ക് ജില്ലാ ലൈബ്രറിയിലും തസ്രാക്കിലുമായി സാഹിത്യ ക്യാംപ്
പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രററിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ യുവ എഴുത്തുകാരുടെ സാഹിത്യ ക്യാംപ് ' എഴുത്ത് കഥയുടെ പണിപ്പുര എന്ന പേരില്‍ നാളെയും മറ്റെന്നാളുമായി ജില്ലാ ലൈബ്രററിയിലും തസ്രാക്കിലെ ഒ.വി.വിജയന്‍ സ്മാരകത്തിലുമായി നടക്കും. നാളെ രാവിലെ 10ന് സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.ബി രാജേഷ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ടി.ആര്‍ അജയന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ടി.ഡി രാമകൃഷ്ണന്‍ സാംസാരിക്കും. ക്യാംപിന്റെ പരിപ്രേക്ഷ്യം രാജേഷ് മേനോന്‍ അവതരിപ്പിക്കും. തുടര്‍ന്ന് മലയാളത്തിന്റെ കഥാകാലം എന്ന ചര്‍ച്ചയി ല്‍ ഡോ: കെ.എസ് രവികുമാര്‍ വിഷയാവതരണം നടത്തും. രഘുനാഥന്‍ പറളി, ടി.പി വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും.
രണ്ട് മണിക്ക് ഡോക്യൂമെന്ററി സിനിമ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് പ്രിയപ്പെട്ട കഥകളുമായി അഷ്ടമൂര്‍ത്തി, സന്തോഷ് എച്ചിക്കാനം, ടി.കെ ശങ്കരനാരായണന്‍ എന്നിവര്‍ പങ്കുചേരും. പി.ആര്‍ ജയശീലന്‍ അധ്യക്ഷനാകും. 4.30 മുതല്‍ പുതു തലമുറക്കൊപ്പം എഴുതിതെളിഞ്ഞവരും ഒത്തു ചേരുന്ന കഥാകളരിക്ക് മുതിര്‍ന്ന തലമുറ എഴുത്തുകാര്‍ നേതൃത്വം നല്‍കും. രാത്രി 7.30ന് പാലക്കാട് മെഹഫില്‍ ടീം അവതരിപ്പിക്കുന്ന ഗസല്‍ അരങ്ങേറും. ജൂണ്‍ 12ന് രാവിലെ 8.30ന് ഖസാക്കിലേക്ക് വീണ്ടും എന്ന തസ്രാക്ക് യാത്രയും ഞ്ഞാറ്റുപുരയില്‍ വര്‍ത്തമാനവും ഒരുക്കും തുടര്‍ന്ന് തസ്രാക്കിലെ ഒ.വി വിജയന്‍ സ്മാരകത്തില്‍ ആഷാമേനോന്‍, പി.എ വാസുദേവന്‍, കെ.പി രമേഷ് എന്നിവരോടൊപ്പം സംവാദം. 11.30ന് സമകാലിക കഥ എന്ന വിഷയത്തില്‍ കെ.പി മോഹനന്‍, എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും.
രണ്ട് മണിക്ക് കഥാകളരിയിലെ തെരഞ്ഞടുത്ത കഥകളുടെ അവതരണം മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ഡോ : ഗണേഷ് എന്നിവര്‍ പങ്ക് ചേരും. മൂന്നിന് സമാപന സമ്മേളനം അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. പി.കെ സുധാകരന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് പങ്കെടുക്കും.
സംസ്ഥാനത്തെ തെരഞ്ഞടുക്കപ്പെട്ട യുവതലമുറക്കൊപ്പം എഴുതിതെളിഞ്ഞവരും മുതിര്‍ന്ന എഴുത്തുകാരും കഥയുടെ പണിപ്പുരയില്‍ ഒത്തു ചേരും. കഥാകൃത്ത് രാജേഷ് മേനോനാണ് ക്യാംപ് ഡയറക്ടര്‍ ഇന്ദുബാല, പ്രദീപ്, പി കണ്ണന്‍കുട്ടി, എം.ബി മിനി, ലതാദേവി, മഹേന്ദര്‍, ശ്രീപ്രകാശ്. പി.വി സുകുമാരന്‍, ലതാനായര്‍, മനോജ് വീട്ടിക്കാട് തുടങ്ങിയവരും കഥയുടെ പണിപ്പുരക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."