HOME
DETAILS

ജടായുവിന്റെ സന്ധ്യകള്‍ക്ക് നിറച്ചാര്‍ത്തായി ആസാം-മണിപ്പൂര്‍ നൃത്തങ്ങള്‍

  
backup
January 06 2019 | 04:01 AM

%e0%b4%9c%e0%b4%9f%e0%b4%be%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-2

ചടയമംഗലം: തനത് കേരളീയ ഭക്ഷണമേള കൊണ്ടും കാലാവതരണത്താലും ശ്രദ്ധേയമായ ജടായു കാര്‍ണിവലിന് ചാരുതയായി മണിപ്പൂര്‍, ആസാം എന്നിവിടങ്ങളിലെ കലാകാരന്മാരുടെ നൃത്ത പ്രകടനം. കാണികള്‍ക്കു പുതുഅനുഭവം പകര്‍ന്നു ധോന്‍ചോലം, പങ് ചോലം, താന്‍ടാ, സാത്രിയ എന്നീ നൃത്തരൂപങ്ങള്‍. കഴിഞ്ഞ രണ്ടു ദിവസമായി ജടായു കാര്‍ണിവലിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു അന്‍പതോളം കലാകാരന്മാര്‍ അണിനിരന്ന ഈ നൃത്താവിഷ്‌ക്കാരങ്ങള്‍. സാന്ധ്യശോഭയില്‍ ദീപാലംകൃതമായ ജടായു ശില്‍പത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അവതരണം.
ഡിസംബര്‍ 22 ന് ആരംഭിച്ച കാര്‍ണിവലില്‍ നിത്യേനെ വൈകുന്നേരങ്ങളില്‍ വിവിധ കലാപ്രകടനങ്ങള്‍ നടന്നു വരികയാണ്. 11ന് കാര്‍ണിവലില്‍ പ്രത്യേകമായ റഷ്യന്‍ ഫെസ്റ്റ് സംഘടിപ്പിക്കും. റഷ്യന്‍ ചിത്രകാരി അല്യോന ഈരേത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടായിരിക്കും. അതിന് പുറമേ , തനതു റഷ്യന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും, വിപണവും റഷ്യന്‍ ഫെസ്റ്റിന് കൊഴുപ്പു കൂട്ടും. ലോകപ്രസ്തമായ റഷ്യന്‍ നൃത്ത സംഘം ലാറിസയുടെ ജിപ്‌സി, കോക്കേഷ്യന്‍, ഫ്‌ലമെങ്കോ നൃത്തങ്ങള്‍ രാത്രിയില്‍ അരങ്ങേറും. ദിനംപ്രതി മൂവായിരത്തോളം സന്ദര്‍ശകരാണ് ജടായു കാര്‍ണിവല്‍ കാണാനെത്തുന്നത്.
കേരള ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് തുടങ്ങി ഒട്ടനവധി സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇതിനോടകം ഭാഗഭാക്കായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് അധിക്ഷേപിച്ച് എക്‌സില്‍ യു.പി ജില്ലാ കലക്ടര്‍; വിമര്‍ശനം ശക്തമായതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വിശദീകരണം

National
  •  3 months ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് യുവതിയെയും മക്കളെയും കാണാനില്ലെന്നു പരാതി

Kerala
  •  3 months ago
No Image

മാധ്യമപ്രവര്‍ത്തക രശ്മി അന്തരിച്ചു

Kerala
  •  3 months ago
No Image

വടക്കന്‍ ഗസ്സയില്‍ വീണ്ടും ഒഴിയാന്‍ ആവശ്യപ്പെട്ട് ഇസ്‌റാഈല്‍; സുരക്ഷിത ഇടമില്ലാതെ പതിനായിരങ്ങള്‍ 

International
  •  3 months ago
No Image

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ: ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷം തുടര്‍നടപടി

Kerala
  •  3 months ago
No Image

'തിരുത്തല്‍ കാലത്ത് പാര്‍ട്ടിയെ നയിക്കാന്‍ ആര്? ; താത്കാലിക ജനറല്‍ സെക്രട്ടറിയുണ്ടാവില്ലെന്ന് സൂചന

Kerala
  •  3 months ago
No Image

മലപ്പുറത്തെ നിപ; മരിച്ച യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയിരിക്കുന്നത് 26 പേര്‍

Kerala
  •  3 months ago
No Image

പത്തനംതിട്ടയില്‍ നിന്ന് ഇന്നു രാവിലെ 15 കാരനെ കാണാതായി

Kerala
  •  3 months ago
No Image

പ്രതിപക്ഷ സഖ്യത്തിലെ മുതിര്‍ന്ന നേതാവ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു; താന്‍ നിരസിച്ചെന്നും നിതിന്‍ ഗഡ്കരി

National
  •  3 months ago