മൂന്നു വര്‍ഷത്തെ കാത്തിരിപ്പിന് വിട; ചാത്തന്‍ ചിറയ്ക്ക് ശാപമോക്ഷം
വടക്കാഞ്ചേരി: കൊടുമ്പ് ചാത്തന്‍ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കാന്‍ ജില്ലാ കലക്ടര്‍ ടി. വി. അനുപമയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനം.
വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ മൂന്ന്മീറ്റര്‍ താഴ്ചയില്‍ വാല്‍വ് സ്ഥാപിയ്ക്കും. നിലവില്‍ ഉണ്ടായിരുന്ന സ്‌ളൂയിസ് അഞ്ച് മീറ്റര്‍ താഴ്ചയിലായിരുന്നു. ഇതോടൊപ്പം ചിറയുടെ ഉയരം പത്ത് സെന്റീമീറ്റര്‍ വര്‍ധിപ്പിക്കുന്നതിനും ധാരണയായി. നബാര്‍ഡിന്റെ സഹായത്തോടെ രണ്ടുകോടിപന്ത്രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനം ഏറ്റെടുക്കുക.
ചാത്തന്‍ ചിറയോട് ചേര്‍ന്ന് കിടക്കുന്ന വടക്കാഞ്ചേരി നഗരസഭ, എരുമപ്പെട്ടി, മുള്ളൂര്‍ക്കര പഞ്ചായത്തുകളുടെ അതിര്‍ത്തി അളന്ന് തിട്ടപ്പെടുത്തും. 2016 ജനുവരി 18 നാണ് നവീകരണ പദ്ധതി ആരംഭിച്ചത്. 250 ഏക്കര്‍ നെല്‍കൃഷിയ്ക്കും മേഖലയിലെ പച്ചക്കറി കൃഷിയ്ക്കും സഹായകരമാകുന്ന പദ്ധതി കുമരനെല്ലൂര്‍, കാഞ്ഞിരക്കോട് മേഖലകളിലെ കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുന്നതിനും ഏറെ ഗുണപ്രദമാകുമെന്ന വിലയിരുത്തലും ശക്തമാണ്.
അതുകൊണ്ടു തന്നെ പദ്ധതി സ്തംഭിച്ചത് വന്‍ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു ആലോചന യോഗത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍, കൗണ്‍സിലര്‍ എം.എച്ച് അബ്ദുല്‍ സലാം, എരുമപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ കുട്ടി, മെംബര്‍ സുരേഷ് നാലുപുരയ്ക്കല്‍, നബാര്‍ഡ് എ.ജി.എം ദീപ. എസ്. പിള്ള, കെ.എല്‍.ഡി.സി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബോബന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."