വാടാനപ്പള്ളി സംഘര്‍ഷം: നാലുപേര്‍ കൂടി പിടിയില്‍
വാടാനപ്പള്ളി: ഹര്‍ത്താലിനിടയില്‍ ഗണേശ മംഗലത്ത് ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി വാടാനപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. ഗണേശ മംഗലം പടിഞ്ഞാറ് എം.എല്‍.എ വളവില്‍ വലിയകത്ത് അഷറഫ് (48), നടുവില്‍ക്കര അറക്കവീട്ടില്‍ ഫവാസ് (33), വാടാനപ്പള്ളി പട്ടലങ്ങാടിയില്‍ വാടകക്ക് താമസിക്കുന്ന തളിക്കുളം കുന്നത്ത് പള്ളി അറക്കവീട്ടില്‍ സുലൈമാന്‍(38) തളിക്കുളം സ്‌നേഹതീരത്തിനടുത്ത് അറക്കവീട്ടില്‍ മിറാദ് (36)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ദിവസം നാല് എസ്.ഡി.പി.ഐ.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഹര്‍ത്താലില്‍ വാടാനപ്പള്ളിയില്‍ തുറന്നു പ്രവര്‍ത്തിച്ച നീതി ടെക്‌സ്‌റ്റൈയില്‍സ് അടിച്ചു തകര്‍ത്ത ശേഷം ഗണേശമംഗലം പമ്പിന് സമീപത്തെ അടച്ചിരുന്ന ഹോട്ടലിന് സമീപം എത്തിയ ബി.ജെ.പി പ്രവര്‍ത്തകരുമായാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
സംഘര്‍ഷത്തില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.
ഇരു വിഭാഗങ്ങളിലായി 50പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. മറ്റുള്ളവരെ തുടര്‍ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."