കാഴ്ച മറക്കുന്ന പരസ്യ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ച് പ്രതിഷേധം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റോഡിലെ യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കാഴ്ചമറച്ച് സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ചും പ്രതീകാത്മകമായി ഒരു ബോര്‍ഡ് നീക്കം ചെയ്തും യൂത്ത് കോണ്‍ഗ്രസ് നയാബസാര്‍ വാര്‍ഡ് കമ്മിറ്റി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാഹനങ്ങളാണ് എയര്‍പോര്‍ട്ട് റോഡില്‍ അപകടത്തില്‍പെട്ടത്. നൂറോളം ബോര്‍ഡുകളാണ് കൊളത്തൂര്‍ മുതല്‍ എയര്‍പോര്‍ട്ട് വരെ സ്ഥാപിച്ചത്. സമരത്തിന്റെ ആദ്യപടിയായാണ് അഞ്ചുബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചതും ഒരു ബോര്‍ഡിലെ പരസ്യ ഷീറ്റുകള്‍ നീക്കം ചെയ്തതും. ബോര്‍ഡുകള്‍ നീക്കാത്ത പക്ഷം മുഴുവന്‍ ബോര്‍ഡുകളും യൂത്ത് കോണ്‍ഗ്രസ് നേരിട്ട് നീക്കം ചെയ്യും. നിലവിലെ സ്ഥിതിയില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് അനുവദിക്കില്ല. പ്രതിഷേധത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ട് റോഡില്‍ പ്രതിഷേധ ചങ്ങലയും തീര്‍ത്തു.
റിയാസ് മുക്കോളി, അഷ്‌റഫ് പറക്കുത്ത്, ബാസിത് ചൊക്ലി, തോട്ടോളി ഹബീബ്, ബിജു ചോയക്കാട്ട്, കെ. ഷബീര്‍ അലി, ടി. ആബിദ്, ജിതിന്‍ ലാല്‍ ചോയക്കാട്ട്, സര്‍ഷാന്‍ പറക്കുത്ത് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."