HOME
DETAILS

മങ്കടയില്‍ ഏഴ് സ്‌കൂളുകള്‍ക്ക് 13 കോടി രൂപ അനുവദിച്ചു

  
backup
January 06 2019 | 05:01 AM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8f%e0%b4%b4%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3

മങ്കട: മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് 13 കോടി രൂപ അനുവദിച്ചതായി ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ഫണ്ടില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്കാണ് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചത്.
ജി.എച്ച്.എസ്.എസ് മങ്കട, ജി.എച്ച്.എസ്.എസ് മങ്കട പള്ളിപ്പുറം, ജി.എച്ച്.എസ്.എസ് പാങ്ങ് എന്നിവക്ക് മൂന്ന് കോടി രൂപ വീതവും, ജി.എച്ച്.എസ് ചേരിയം, ജി.യു.പി.എസ് പാങ്ങ്, ജി.യു.പി.എസ് കൂട്ടിലങ്ങാടി, ജി.യു.പി.എസ് മങ്കട പള്ളിപ്പുറം എന്നിവക്ക് ഓരോ കോടി വീതം നാല് കോടിയടക്കം ആകെ പതിമൂന്ന് കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് മണ്ഡലത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഭരണാനുമതി ലഭിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളുകളുടെ ശാസ്ത്രീയമായ മാസ്റ്റര്‍പ്ലാനും വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടും തയാറാക്കുന്നതിന് സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  ഇത്തവണ മണ്ഡലത്തിലെ 24 സ്‌കൂളുകള്‍ ഹൈടെക്ക് സൗകര്യമൊരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ചേരിയം ജി.എച്ച്.എസില്‍ ആസ്തി ഫണ്ടില്‍നിന്നും 50 ലക്ഷമടക്കം ഒന്നരക്കോടിയും കടുങ്ങപുരം ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം 4.46 കോടിയും, പാങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറിയില്‍ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം നാല് കോടിയും മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറിയില്‍ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം വിവിധ കെട്ടിടങ്ങള്‍ക്ക് എട്ടു കോടിയും മങ്കട ജി.എച്ച്.എസ്.എസില്‍ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടിയടക്കം അഞ്ചു കോടിയും മങ്കട പള്ളിപ്പുറം ഗവ. യു.പി സ്‌കൂളില്‍ ആസ്തി ഫണ്ടില്‍ നിന്നും കെട്ടിടത്തിന് 65 ലക്ഷമടക്കം 1.65 കോടിയും, പാങ്ങ് ജി.യു.പിയില്‍ മാതൃകാ സ്‌കൂള്‍ പദ്ധതിക്ക് 35 ലക്ഷമടക്കം 2.35 കോടിയുടെ പ്രവൃത്തികളാണ് നടക്കുക.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കഴിഞ്ഞ മൂന്നുവര്‍ഷം വിവിധ സ്‌കൂളുകള്‍ക്ക് 4.4 കോടി രൂപയും മറ്റു പദ്ധതികളുമായി 26.5 കോടി രൂപയും അനുവദിക്കാനായത് വലിയ നേട്ടമാണെന്നും ഇത് പ്രാവര്‍ത്തികമാകുന്നതോടെ മങ്കട മണ്ഡലം വിദ്യാഭ്യാസ രംഗത്ത് ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടാക്കുമെന്നും ഇത്തവണ പുത്തനങ്ങാടി ജി.എല്‍.പി.എസ്, പലകപ്പറമ്പ് ജി.എല്‍.പിഎസ്, പൂഴിക്കുന്ന് ജി.എല്‍പി എസ്, കര്‍ക്കിടകം ജി.എല്‍പി.എസ് എന്നിവക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  13 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  13 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  13 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  13 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  13 days ago