HOME
DETAILS
MAL
ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ആശുപത്രിയോട് കോടതി
backup
February 22 2017 | 06:02 AM
കല്‍പ്പറ്റ: ചികിത്സ ലഭിക്കാതെ നവജാതശിശു മരിച്ച സംഭവത്തില്‍ സ്വകാര്യ ആശുപത്രിയോട് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. കല്‍പ്പറ്റയിലെ കെ.ജെ ആശുപത്രിക്കെതിരേ കാവുംമന്ദം സ്വദേശികളായ ദമ്പതികള്‍ സമര്‍പ്പിച്ച പരാതിയിലാണ് വിധി.
കോടതി ചെലവായി 10,000 രൂപയും ആശുപത്രി നല്‍കണം. 2012 ഏപ്രില്‍ അഞ്ചിനാണ് കാവുംമന്ദം കരിമ്പന്മൂല ഷൈജുവിന്റെ ഭാര്യ ഷിബിനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവസമയമായിട്ടും മതിയായ ചികിത്സ നല്കാന് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ചികിത്സ വൈകിയത് കൊണ്ടുതന്നെ ഗര്‍ഭസ്ഥശിശു മഷി കുടിച്ച അവസ്ഥയിലായിരുന്നു. ഇതിനുള്ള ചികിത്സ ആശുപത്രിയില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചു. ഇതിനെതിരെയാണ് അഡ്വ. വി.പി യൂസഫ് മുഖേന ദമ്പതികള്‍ കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."