വര്‍ഗീയവിഷം ചീറ്റുന്ന മുദ്രാവാക്യം: ആറ് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുറ്റ്യാടി: വര്‍ഗീയ ചേരിതിരിവ് ലക്ഷ്യംവെച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകരെ കുറ്റ്യാടി പൊലിസ് അറസ്റ്റ് ചെയ്തു. സുധീരന്‍, മഹേഷ്, നിഥിന്‍, വിനീത്, ലിനീഷ്, മോഹനന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ ബി.ജെ.പി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിനോടനുബന്ധിച്ച് നടന്ന ജാഥയിലാണ് പ്രവര്‍ത്തകര്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സംഭവം ചൂണ്ടിക്കാട്ടി മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി, ഡി.വൈ.എഫ്.ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി എന്നിവര്‍ നല്‍കിയ പരാതിയിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചതായി പൊലിസ് അറിയിച്ചു.
അതിനിടെ കുറ്റ്യാടിയില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തിനോടനുബന്ധിച്ച് ഉണ്ടായ സംഭവത്തില്‍ പൊലിസ് യാതൊരു പക്ഷപാതപരമായ നടപടിയും കാണിച്ചിട്ടില്ലെന്ന് എസ്.ഐ പി.റഫീഖ് പറഞ്ഞു. മതവിദ്വേഷം ഉണ്ടാകുന്ന തരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നത് സംഭവ സമയം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. എന്നാല്‍ സംഭവം ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ സംഘടനകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരേ ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബി.ജെ.പി പരിപാടി ബഹിഷ്‌കരിക്കാന്‍ കടകളടക്കാന്‍ കൂട്ടാക്കാത്തവരെ നിര്‍ബന്ധിച്ച് കടയടപ്പിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇത് പൊലിസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉടന്‍ നടപടി ഉണ്ടായത്. സംഭവം ഇതായിരിക്കെ പൊലിസിനെതിരേ ഉണ്ടാകുന്ന മറ്റു കാര്യങ്ങള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.കടകളടയ്ക്കാന്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ സ്വമേധയാ കേസെടുത്ത പൊലിസ് തീവ്രവര്‍ഗീയ മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ അത്തരമൊരു നടപടി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നായിരുന്നു അരോപണം.
കുറ്റ്യാടിയില്‍ നടന്ന ബി.ജെ.പി പൊതുയോഗം ബഹിഷ്‌കരിക്കാന്‍ കടകളില്‍ കയറി ആഹ്വാനം ചെയ്ത സംഭവത്തില്‍ ആറുപേരെ കുറ്റ്യാടി പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."