HOME
DETAILS
MAL
ആരവം
backup
January 06 2019 | 05:01 AM
ബാലകൃഷ്ണന്‍ ഒളവട്ടൂര്‍#
കൂട്ടുകാരാ
ഇതു വിപണനത്തിന്റെ
വിപത്കാലം.
വിചാരിക്കുംമുന്‍പേ
വിരസമാകുന്ന വര്‍ത്തമാനം.
കണ്ടില്ലേ
ലക്കിടിയില്‍
ഇപ്പോള്‍ മഴ പെയ്യുന്നതേയില്ല.
നിര്‍ത്താതെ പെയ്‌തൊടുങ്ങിയ ഒരുഷ്ണകാലം
മഴക്കാടുകള്‍.. മാരിവില്ലുകള്‍..
കുത്തൊഴുക്ക്.. പ്രളയം..
ചായക്കടയിലിരുന്ന്
ആ പഴയ നാട്ടുവര്‍ത്തമാനം...
ഇപ്പോള്‍
കര്‍ഷക സെമിനാറുകളില്‍ പ്രബന്ധങ്ങളില്ല.
കാലാവസ്ഥാ പ്രവാചകര്‍.. കവികള്‍.
ആര്‍ക്കും ആരോടും ഒന്നും പറയാനില്ല.
കുന്നിറങ്ങി
ഇടവഴിയിലൂടെ താഴോട്ട്
സമുദ്രത്തിന്റെ ആഴങ്ങളിലേക്ക്
ഒഴുകിപ്പോയ ഒരോര്‍മ.
കാടിളക്കി
കൊമ്പുകുലുക്കി
പ്രകമ്പനവഴിയിലൊരു പ്രണയം.
ഈയിടെയായിട്ട്
മഴ ഇങ്ങനെയാണ്.
ആര്‍ത്തലച്ചുവന്ന്
അലസമായി കടന്നുപോകും.
കബനി.. പമ്പ.. ചാലിയാര്‍...
ഒരു ചരിത്രവഴിയിലേക്കും
ഒലിച്ചിറങ്ങാനാവാതെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."