അഗ്‌നിശമനയുടെ എമര്‍ജന്‍സി ടെന്‍ഡര്‍ വാഹനം ഇനി സേനക്കായി ഓടില്ല
തൃക്കരിപ്പൂര്‍: ഒരു കാലത്ത് അപകട സ്ഥലത്തേക്ക് ചുരുങ്ങിയ സമയത്തിനുള്ളതില്‍ കുതിച്ചെത്തിയിരുന്ന അഗ്‌നിശമന സേനയുടെ എമര്‍ജന്‍സി ടെണ്ടര്‍ വാഹനം ഇനി സേനക്കായി ഓടില്ല. ലേലം ഉറപ്പിച്ചാല്‍ ഈ മാസം 28ന് ശേഷം പൊളിച്ചു വില്‍ക്കാനുള്ള വണ്ടിയായി മാറും. തീ അണക്കാന്‍ അഗ്‌നിശമന സേനയുടെ വെള്ളം നിറച്ചു പരക്കം പായുന്നതല്ല ഈ ചുവന്ന നിറമുള്ള എമര്‍ജന്‍സി ടെണ്ടര്‍.
പേര് പോലെ തന്നെ അടിയന്തര ഉപകരണങ്ങള്‍ എല്ലാം ഈ വണ്ടിയുടെ അറകളില്‍ ഭദ്രമായിരുന്നു. വാഹനം മറിഞ്ഞാലോ ചരിഞ്ഞാലോ ഉയര്‍ത്തുവാനുള്ള വിഞ്ച്, ചെയിന്‍ കെട്ടി വലിക്കുന്ന ടെറിഫോര്‍, എക്‌സിറ്റ് ബ്ലോവര്‍, പവര്‍ നല്‍കാനുള്ള ജനറേറ്റര്‍, കട്ടര്‍, ജാക്കി എന്നിവ ഉള്‍പ്പെടുന്ന ഹൈഡ്രോളിക് ഉപകരണങ്ങള്‍, ഇരുട്ടിലും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള വെളിച്ചം നല്‍കുന്ന സംവിധാനം ഉള്‍പ്പെടെ ചെറുതും വലുതുമായ വലിയ ഉപകരണ വാഹനമാണ് എമര്‍ജന്‍സി ടെണ്ടര്‍. മൂന്നു പതീറ്റാണ്ടിനിടയില്‍ നാട്ടില്‍ പല അപകട സന്ധിയിലും പൊതു ജനങ്ങള്‍ക്ക് ഏറെ സേവനങ്ങള്‍ നല്‍കി പോന്ന പഴക്കം ചെന്ന ഉപകരണ വാഹനത്തെ വര്‍ഷങ്ങളായി ജില്ലയിലെ വിവിധ അഗ്‌നിശമന നിലയങ്ങളില്‍ നിര്‍ത്തിയിട്ട ശേഷമാണ് ലേല നടപടികള്‍ വഴി ഒഴിവാക്കുന്നത്. കഴിഞ്ഞ ദിവസം ലേലം നടന്നെങ്കിലും തിരുവനന്തപുരത്തെ സേനാ ആസ്ഥാനത്തു നിന്നും ഇതിന് അനുമതി നല്‍കിയാല്‍ മാത്രമേ തൃക്കരിപ്പൂര്‍ നിലയത്തില്‍ നിര്‍ത്തിയിട്ടിട്ടുള്ള എമര്‍ജന്‍സി ടെണ്ടര്‍ അഗ്‌നിശമന സേനയില്‍ നിന്നും പുറത്തേക്ക് കടക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."