ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
പാലക്കാട്: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ലഭിച്ചമാര്‍ക്ക് അടിസ്ഥാനത്തില്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു. ഓരോ ജില്ലയിലും യഥാക്രമം മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും, മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ക്യാഷ് അവാര്‍ഡ് അനുവദിക്കുക. ക്യാഷ് അവാര്‍ഡുകളില്‍ നാലെണ്ണം 500 രൂപയുടേതും രണ്ടെണ്ണം 300 രൂപയുടേതുമാണ്. 500 രൂപയുടേതില്‍ രണ്ടെണ്ണം പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കുളളതാണ്.
അപേക്ഷ ഫയര്‍ സ്റ്റേഷന്‍ റോഡിലുളള പാലക്കാട് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ ലഭിക്കും. തപാല്‍ മാര്‍ഗ്ഗം ആവശ്യമുള്ളവര്‍ അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് മേല്‍ വിലാസം രേഖപ്പെടുത്തിയ കവര്‍ സഹിതം മേല്‍പറഞ്ഞ ഓഫിസില്‍ അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പദ്ധതിയിലെ അംഗം ജോലി ചെയ്യുന്ന ജില്ലകളിലെ ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയത്തില്‍ ജൂലൈ 31ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ലഭ്യമാക്കണം.
അപേക്ഷയോടൊപ്പം രക്ഷിതാവിന്റേയൊ, കുട്ടിയുടേയൊ അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി നമ്പര്‍, ബ്രാഞ്ച് എന്നിവ വ്യക്തമാക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ ഒന്നാം പേജിന്റെ പകര്‍പ്പ് സമര്‍പ്പിക്കണം. അപേക്ഷയിലെ മേല്‍വിലാസം രേഖപ്പെടുത്തുന്ന കോളത്തില്‍ രക്ഷകര്‍ത്താവിന്റെ ഫോണ്‍നമ്പര്‍ വ്യക്തമായി രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0491 2505135.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."