HOME
DETAILS

'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ' എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലികാ പ്രചരണത്തിന് ബഹ്‌റൈനില്‍ തുടക്കമായി

  
backup
January 06 2019 | 08:01 AM

%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%b9%e0%b5%83%e0%b4%a6%e0%b4%a4

 

മനാമ: റിപ്പബ്ലിക്ക് ദിനത്തില്‍ 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ ' എന്ന പ്രമേയത്തില്‍ ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് മനാമയില്‍ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ബഹ്‌റൈന്‍ തല പ്രചരണങ്ങള്‍ക്ക് തുടക്കമായി.

കഴിഞ്ഞ 13 വര്‍ഷമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന മനുഷ്യജാലികയുടെ എട്ടാമത് സംഗമമാണ് 2019 ജനുവരി 26ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്നത്.

പുതിയ സാഹചര്യത്തില്‍ മനുഷ്യ ജാലികയുടെ പ്രസക്തിയും പ്രധാന്യവും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പ്രചരണ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വര്‍ഷങ്ങള്‍ പിന്നിടുന്‌പോഴും മനുഷ്യജാലികക്കും അതിന്റെ പ്രമേയത്തിനും മാറ്റ് കൂടുകയാണ്.
ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായ സ്വതന്ത്ര ഇന്ത്യയുടെ പൈതൃകവും പാരന്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കുന്നതോടൊപ്പം, അത് അതേ ചൂടിലും ചൂരിലും പുതു തലമുറകളിലേക്ക് കൂടി കൈമാറണമെന്ന സന്ദേശമാണ് മനുഷ്യജാലിക യുടെ ലക്ഷ്യമെന്നും സംഘാടകര്‍ വിശദീകരിച്ചു.

മനാമയിലെ സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു.
മനുഷ്യ ജാലികയുടെ പോസ്റ്റര്‍ ഒ.ഐ.സി.സി ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് ബിനു കുന്നന്താനം പ്രകാശനം ചെയ്തു.
എസ് കെ എസ് എസ് എഫ് ബഹ്‌റൈന്‍ പ്രസിഡന്റ് അശ്‌റഫ് അന്‍വരി കാളിയാ റോഡ് അധ്യക്ഷത വഹിച്ചു.
വി.കെ കുഞ്ഞഹമ്മദ് ഹാജി, റബീഅ് ഫൈസി അമ്പലക്കടവ് സംസാരിച്ചു.

സയ്യിദ് യാസര്‍ ജിഫ്രി തങ്ങള്‍, എസ് എം. അബ്ദുല്‍ വാഹിദ്, അഷ്‌റഫ് കാട്ടിലപ്പീടിക, ഹംസ അന്‍വരി മോളൂര്‍, മന്‍സൂര്‍ ബാഖവി കരുളായി, ഹാഫിള് ശറഫുദ്ധീന്‍, ഉബൈദുല്ല റഹ്മാനി, ശാഫി വേളം, ബഷീര്‍ അരൂര്‍, ഇസ്മാഈല്‍ പയ്യന്നൂര്‍ തുടങ്ങി ബഹ്‌റൈനിലെ സമസ്ത, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്.കെ.എസ്.എസ് എഫ്, വിഖായ കേന്ദ്രഏരിയാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും സജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago