HOME
DETAILS

കേരളത്തിലെ സംഘ്പരിവാര്‍ സംഘര്‍ഷം; അറബ് മേഖലയില്‍ നിന്നും സഞ്ചാരികളുടെ വരവിലും കുറവ്, വിനോദ സഞ്ചാര മേഖലക്കും തിരിച്ചടി

  
backup
January 06 2019 | 09:01 AM

keralathile2454451

അബ്ദുസ്സലാം കൂടരഞ്ഞി#

 

റിയാദ്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരളത്തില്‍ വ്യാപകമായി അരങ്ങേറിയ കലാപങ്ങളെ തുടര്‍ന്ന് സഊദിയടക്കമുള്ള അറബ് രാജ്യങ്ങളില്‍ നിന്നും കേരത്തിലേക്കുള്ള വിനോദ സഞ്ചാരികള്‍ യാത്ര മുടക്കിയത് വിനോദ സഞ്ചാര മേഖലക്ക് കനത്ത തിരിച്ചടി. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം കേരളത്തില്‍
വ്യാപകമായി അരങ്ങേറിയ അക്രമ സംഭവങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ യാത്രകള്‍ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹര്‍ത്താല്‍ ദിനത്തിലും തുടര്‍ന്നും അരങ്ങേറിയ സംഘര്‍ഷത്തിന്റെ ഫോട്ടോകളും വീഡിയോകളും വിവിധ അറബ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ ഭയപ്പെട്ടാണ് യാത്ര പ്ലാന്‍ ചെയ്ത സഊദികളടക്കം വിനോദ സഞ്ചാരികള്‍ കേരളം ഒഴിവാക്കി മറ്റു രാജ്യങ്ങളിലേക്ക് യാത്ര ഒരുക്കിയത്.
അക്രമ സംഭവങ്ങളെ തുടര്‍ന്ന് സഊദിയുടെ മുംബൈ കോണ്‍സുലേറ്റും തങ്ങളുടെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കുകയും കേരളത്തിലേക്ക് യാത്ര പോകരുതെന്ന നിര്‍ദേശത്തോടൊപ്പം നിലവില്‍ ഇവിടെയുള്ളവര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ സഹിതം അറിയിപ്പ് പുറപ്പെടുവിച്ചതോടെ കൂടുതല്‍ സഊദികള്‍ യാത്ര വെട്ടി റദ്ദാക്കിയതായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി.
സഊദി സ്‌കൂളുകളില്‍ 15 ദിവസത്തെ ഇടക്കാല അവധി ആരംഭിച്ചതോടെ നിരവധി കുടുംബങ്ങള്‍ വിനോദ സഞ്ചാരത്തിനായി തയ്യാറായിരുന്നു. സീസണ്‍ നോക്കി ബുക്ക് ചെയ്ത സഊദി കുടുംബങ്ങളില്‍ കേരളം ഒഴിവാക്കി പകരം തെരഞ്ഞെടുത്ത്? ശ്രീലങ്കയും ഇന്തോനേഷ്യയുമാണ്?. റിയാദിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ മാത്രം കേരളത്തിലേക്ക് ബുക്ക് ചെയ്ത സഊദി കുടുംബങ്ങളില്‍ 23 ല്‍ 18 കുടുംബങ്ങളും ടിക്കറ്റുകള്‍ ശ്രീലങ്കയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനു മുന്‍പ് നിപ്പ വൈറസ് ഭീഷണി സമയത്താണ് ടൂറിസ്റ്റുകള്‍ കേരളത്തിലേക്കുള്ള യാത്രകള്‍ റദ്ദ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago