HOME
DETAILS

എസ്.വൈ.എസ് ആമില സമര്‍പ്പണ സംഗമം ശനിയാഴ്ച

  
backup
January 06 2019 | 19:01 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%ae%e0%b4%bf%e0%b4%b2-%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3

 

കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്നദ്ധ സേവന രംഗത്തെ പുതിയ സംവിധാനമായ ആമിലയുടെ സംസ്ഥാനതല സമര്‍പ്പണ സംഗമം ജനുവരി 12 ശനിയാഴ്ച പട്ടിക്കാട് ജാമിഅ നൂരിയയില്‍ നടക്കും. കാലത്ത് ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ അഞ്ചുസെഷനുകളായാണ് പരിപാടി. എറണാകുളം മുതല്‍ കാസര്‍കോടുവരെയുള്ള ജില്ലകളിലായി ആമിലയുടെ ആത്മീയപൊതുപ്രവര്‍ത്തന രംഗത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയ മൂവായിരത്തോളം അംഗങ്ങള്‍ സംഗമത്തില്‍ സംബന്ധിക്കും.
രാവിലെ ഒന്‍പതിന് അംഗങ്ങളുടെ അറ്റസ്റ്റേഷനോടുകൂടിയാണ് ക്യാംപിലേക്കുള്ള പ്രവേശനം. 9.30 മുതല്‍ 10 വരെ പ്രാരംഭ സമീക്ഷ നടക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ സെഷനുകളില്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മെട്രോ മുഹമ്മദ് ഹാജി, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍, പൂക്കോയ തങ്ങള്‍ ചെന്തേര, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ആസിഫ് ദാരിമി പുളിക്കല്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര വിവിധ സെഷനുകളില്‍ സംവദിക്കും.
4.30ന് ആമില സമര്‍പ്പണത്തോടെ നടക്കുന്ന ഡെഡിക്കേഷന്‍ കോണ്‍ക്ലേവില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആമുഖ പ്രസംഗവും അബ്ബാസലി ശിഹാബ് തങ്ങള്‍ സന്ദേശവും നല്‍കും. സമര്‍പ്പണത്തിന്റെ ഭാഗമായ നഅ്‌തെ ശരീഫിനു ജില്ലാ റഈസുമാര്‍ നേതൃത്വം നല്‍കും. സംസ്ഥാന ഭാരവാഹികള്‍ പങ്കെടുക്കും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  11 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  11 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  11 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  11 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  11 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  11 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  11 days ago
No Image

'പ്രതിപക്ഷ നേതാവിന്റെ അവകാശം ചവിട്ടി മെതിച്ചു, ഭരണഘടനാ സംരക്ഷണത്തിനായി പോരാട്ടം തുടരും'  സംഭലില്‍ പോകാനാവാതെ രാഹുല്‍ മടങ്ങുന്നു

National
  •  11 days ago
No Image

കുഞ്ഞിന്റെ അാധാരണ വൈകല്യം: ഡോക്ടര്‍മാര്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ കുടുംബം സമരത്തിന്

Kerala
  •  11 days ago
No Image

രാഹുലിനേയും സംഘത്തേയും അതിര്‍ത്തിയില്‍ തടഞ്ഞ് യോഗി പൊലിസ്;  പിന്‍മാറാതെ പ്രതിപക്ഷ നേതാവ്

National
  •  11 days ago