1000 രൂപയുടെ നോട്ട് ഇറക്കില്ല, 500 മാത്രം, പിന്നെ എന്തിനാ 2000 രൂപാ നോട്ടുകള്‍ ആദ്യമിറക്കിയത്?
ആയിരം രൂപയുടെ നോട്ടുകള്‍ പുതുതായിറക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കി. പകരം 500 രൂപയുടെ പുതിയ നോട്ടുകള്‍ സുലഭമാക്കാനാണ് ശ്രമമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യതിചലിച്ചാണ് ശക്തികാന്തയുടെ ഇപ്പോഴത്തെ പ്രസ്താവന. നവംബര്‍ എട്ടിന് രാത്രി നോട്ട് പിന്‍വലിച്ച സമയത്ത് അദ്ദേഹം പറഞ്ഞത് പുതിയ നിറത്തിലും രൂപത്തിലും 1000 രൂപ നോട്ടുകള്‍ ഇറക്കുമെന്നായിരുന്നു. 1000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചു കൊണ്ടിരിക്കുകയാണെന്നും ഉടന്‍ പുറത്തുവിടുമെന്നും ഈയിടെ വാര്‍ത്തയും വന്നിരുന്നു.
No plans to introduce ₹1000 notes. Focus is on production and supply of ₹500 and lower denomination notes.
— Shaktikanta Das (@DasShaktikanta) February 22, 2017
വലിയ ഡിനോമിനേഷനിലുള്ള നോട്ടുകള്‍ക്ക് പകരം ചെറിയ ഡിനോമിനേഷന്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് 500 ന്റെ നോട്ടുകള്‍ വര്‍ധിപ്പിക്കുന്നതെന്നാണ് ശക്തികാന്തയുടെ നിലപാട്. എങ്കില്‍ വലിയൊരു ചോദ്യം ബാക്കിയാവുകയാണ്. നോട്ട് നിരോധിച്ച ഉടനെ എന്തുകൊണ്ട് സര്‍ക്കാര്‍ 2000 രൂപാ നോട്ടുകള്‍ ആദ്യമിറക്കി എന്നതാണത്. ചില്ലറയില്ലാത്തതു കാരണം ഇപ്പോഴും 2000 രൂപാ നോട്ടുകള്‍ പലയിടത്തും നല്‍കാനാവുന്നില്ല.
500, 1000 നോട്ടുകള്‍ പിന്‍വലിച്ച സ്ഥാനത്ത് പുതിയ നോട്ടുകള്‍ ചെറിയ സമയം കൊണ്ട് എത്തിക്കാന്‍ അതിലും വലിയ ഡിനോമിനേഷന്‍ തന്നെ വേണ്ടിവരുമെന്ന നിഗമനത്തിലാണ് ആദ്യം 2000 രൂപാ നോട്ടുകള്‍ ഇറക്കുന്നത്. പിന്‍വലിച്ച 86 ശതമാനം നോട്ടുകള്‍ക്ക് പകരം നോട്ടുകളെത്തിക്കുന്നതു ചെറിയ പണിയല്ലല്ലോ. പക്ഷെ, ഈ നോട്ടുകള്‍ ഇറക്കിയതു മുതല്‍ തുടങ്ങിയ പെടാപ്പാട് ഇന്നും അവസാനിച്ചിട്ടില്ലെന്നതാണ് സത്യം. ഇവിടെ കൃത്യമായ ആസൂത്രണമില്ലാതെയാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് വ്യക്തമാണ്.
2000 നോട്ടിനു പകരം ആദ്യം തെന്നെ ചെറിയ ഡിനോമിനേഷനിലുള്ള നോട്ടുകള്‍ ധാരാളം അടിച്ചിറക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ ചെറുതായെങ്കിലും കുറയ്ക്കാമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."